ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ

200 ഓളം മലയാളികൾ മയക്കുമരുന്ന് കേസിൽ ദമാം ജയിലിൽ

റിയാദ്: ദമാം ജയിലിൽ ഇരുന്നൂറോളം മലയാളികളുണ്ടെന്ന് വിവരം. നിലവിൽ 400 ലേറെ ഇന്ത്യൻ തടവുകാരാണ് ദമ്മാം സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിക്കുന്നത്. ഇതിലാണ് പകുതിയോളം പേർ മലയാളികൾ. കൂടുതൽ പേരും മയക്കുമരുന്ന്, മദ്യം എന്നിവയുമായി ബന്ധപ്പെട്ട കേസുകളിലാണ് ശിക്ഷ അനുഭവിക്കുന്നത്. നേരത്തെ മയക്കുമരുന്ന് ഉപയോഗത്തിനിടയിൽ പിടിയിലായ, ഇന്ത്യൻ സ്കുൾ വിദ്യാർത്ഥിയായ മലയാളി രണ്ടുവർഷത്തെ ശിക്ഷ പൂർത്തിയാക്കി അടുത്തവർഷം നാട്ടിലേക്ക് മടങ്ങും.

ഒപ്പം പിടിയിലായ മറ്റൊരു മലയാളി വിദ്യാർത്ഥി ശിക്ഷാകാലാവധി കഴിഞ്ഞും ജയിലിൽ തുടരുകയാണ്. ഇരുവരുടെയും കുടുംബങ്ങള്‍ ഇപ്പോഴും ദമ്മാമിലുണ്ട്. തങ്ങളുടെ നിയന്ത്രണത്തിൽനിന്നും വിട്ടുപോയ മക്കള്‍ ജയിൽവാസത്തിന് ശേഷം പുറത്തിറങ്ങുമ്പോൾ കുറ്റകൃത്യങ്ങളിൽ നിന്ന് അകന്നുനിൽക്കുന്നവരായി മാറുമെന്ന പ്രതീക്ഷയിലാണ് ഈ മാതാപിതാക്കൾ.

മയക്ക് മരുന്നിനെതിരെയുള്ള വേട്ട സൗദി പൊലീസ് ശക്തമാക്കിയതോടെയാണ് പിടിയിലാകുന്നവരുടെ എണ്ണം വർദ്ധിച്ചത്. നേരിയ സംശയം തോന്നുന്നവരുടെ വാഹനങ്ങൾ അരിച്ചുപെറുക്കി പരിശോധിക്കുകയാണ്. മയക്കുമരുന്നുമായി പിടിയിലായ മിക്ക മലയാളികൾക്കും മറ്റു രാജ്യക്കാരായ മയക്കുമരുന്ന് കച്ചവടക്കാരുമായി ബന്ധമുള്ളവരാണ്. പെട്ടെന്ന് പണമുണ്ടാക്കാനുള്ള മാർഗം അന്വേഷിച്ചാണ് അധികം പേരും ഇത്തരം റാക്കറ്റുകളിൽ പെടുന്നത്.

ആറുവർഷം മുമ്പ് മയക്കുമരുന്ന് കേസിൽപെട്ട ഏതാനും മലയാളികളുടെ വധശിക്ഷ നടപ്പാക്കിയതിനു ശേഷം ഇത്തരത്തിലുള്ള ശിക്ഷകളിൽ മലയാളി സാന്നിധ്യം കുറഞ്ഞിരുന്നതാണ്. തമിഴരും മലയാളികളും മദ്യക്കടത്ത് കേസിലാണ് അധികവും ജയിലിൽ എത്തിയിരുന്നത്. ഇപ്പോഴത് മയക്കുമരുന്ന് ഉപയോഗത്തിലേക്കും വിൽപനയിലേക്കും കടന്നിരിക്കുകയാണ്.

ഒപ്പം മറ്റ് കേസുകളിൽപെട്ട് ശിക്ഷ അനുഭവിക്കുന്നരുമുണ്ട്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

NEWS - ഗൾഫ് വാർത്തകൾ

യുഎഇയില്‍ പുതിയ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോളിനും ഡീസലിനും വില കുറഞ്ഞു

അബുദാബി: യുഎഇയില്‍ ഒക്ടോബര്‍ മാസത്തേക്ക് ബാധകമായ ഇന്ധന വില ദേശീയ ഫ്യുവല്‍ പ്രൈസ് കമ്മിറ്റി പ്രഖ്യാപിച്ചു. സെപ്തംബര്‍ മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും വില കുറഞ്ഞു. സൂപ്പര്‍
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഇയാൻ ചുഴലിക്കാറ്റിൽ കുടുങ്ങിയ സഊദി സ്വദേശികളെ ഒഴിപ്പിക്കൽ തുടങ്ങി

ജിദ്ദ: അമേരിക്കയിൽ വീശിയടിച്ച ഇയാൻ ചുഴലിക്കാറ്റിൽ കുടുങ്ങിയ സഊദി സ്വദേശികളെ ഒഴിപ്പിക്കൽ തുടങ്ങി.യുഎസിലെ സഊദി അറേബ്യയുടെ അംബാസഡർ രാജകുമാരി റീമ ബിന്റ് ബന്ദർ വെള്ളിയാഴ്ച ഹൂസ്റ്റണിലെ കോൺസൽ
error: Content is protected !!