ദോഹ:ആഗോള സമാധാന സൂചികയുടെ (ജിപിഐ) പട്ടികയില്‍ മധ്യപൗരസ്ത്യ മേഖലയിലെ ഏറ്റവും സമാധാനമുള്ള രാജ്യമായി ഖത്തര്‍ വീണ്ടും ഇടം നേടി. 17 ാമത് സൂചികയില്‍ ഒന്നാമതെത്തിയ ഖത്തര്‍ ആഗോള തലത്തില്‍ 21-ാം സ്ഥാനത്താണ്, മുന്‍വര്‍ഷത്തേക്കാള്‍ 2 സ്ഥാനം മെച്ചപ്പെടുത്തി.
കുവൈത്ത് രണ്ടാമതാണ്. ഒമാന്‍, ജോര്‍ദാന്‍, യുഎഇ എന്നിവയാണ് തൊട്ടുപിന്നില്‍. തുനീസിയ, മൊറോക്കോ, അള്‍ജീരിയ, ബഹ്റൈന്‍, സൗദി അറേബ്യ എന്നിവയാണ് ആദ്യ പത്തില്‍ ഇടം നേടിയത്. അതേസമയം മേഖലയില്‍ ഏറ്റവും സമാധാനം കുറഞ്ഞ രാജ്യം യമന്‍ ആണ്. ആഗോള തലത്തില്‍ ലോകത്തിലെ ഏറ്റവും സമാധാനമുള്ള രാജ്യമെന്ന ഒന്നാം സ്ഥാനം ഐസ്ലന്‍ഡ് ഇത്തവണയും നിലനിര്‍ത്തി. ഡെന്‍മാര്‍ക്ക്, അയര്‍ലന്‍ഡ്, ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ എന്നിവയാണ് ആദ്യ അഞ്ചില്‍ ഇടം നേടിയത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇക്കണോമിക്സ് ആന്‍ഡ് പീസ് (ഐഇപി) ആണ് പട്ടിക തയാറാക്കിയത്.