ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ

അഞ്ചുവർഷത്തിനിടെ ഗൾഫ് രാജ്യങ്ങളിൽ എത്തിയത് 15,580 കോടി റിയാലിന്റെ നിക്ഷേപങ്ങൾ

ദുബായ്:അഞ്ചു വര്‍ഷത്തിനിടെ ഗള്‍ഫ് രാജ്യങ്ങളില്‍ 15,580 കോടി റിയാലിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ എത്തിയതായി കണക്ക്. ഇതിന്റെ 29 ശതമാനവും 2021 ല്‍ ആണ് ഗള്‍ഫ് രാജ്യങ്ങളില്‍ എത്തിയത്. ആകെ നിക്ഷേപങ്ങളില്‍ 23.8 ശതമാനം കഴിഞ്ഞ വര്‍ഷം ഗള്‍ഫിലെത്തി. 2018 മുതല്‍ 2022 വരെയുള്ള കാലത്ത് ഗള്‍ഫില്‍ ഏറ്റവുമധികം നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ എത്തിയത് യു.എ.ഇയിലാണ്. അഞ്ചു വര്‍ഷത്തിനിടെ യു.എ.ഇയില്‍ 9,150 കോടി ഡോളറിന്റെ വിദേശ നിക്ഷേപങ്ങള്‍ എത്തി. രണ്ടാം സ്ഥാനത്തുള്ള സൗദിയില്‍ 4,140 കോടി ഡോളറിന്റെയും […]

SAUDI ARABIA - സൗദി അറേബ്യ

കഴിഞ്ഞ വർഷത്തേക്കാൾ സാമ്പത്തിക വളർച്ച കൈവരിച്ചതായി സൗദി

ജിദ്ദ:കഴിഞ്ഞ കൊല്ലം രണ്ടാം പാദത്തെ അപേക്ഷിച്ച് ഈ വര്‍ഷം രണ്ടാം പാദത്തില്‍ സൗദി അറേബ്യ 1.1 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിച്ചതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. രണ്ടാം പാദത്തില്‍ പെട്രോളിതര മേഖല 5.5 ശതമാനവും സര്‍ക്കാര്‍ മേഖല 2.7 ശതമാനവും വളര്‍ച്ച നേടി. എന്നാല്‍ എണ്ണ മേഖല രണ്ടാം പാദത്തില്‍ 4.2 ശതമാനം ശോഷണം നേരിട്ടു. ഒന്നാം പാദത്തെ അപേക്ഷിച്ച് രണ്ടാം പാദത്തില്‍ സാമ്പത്തിക വളര്‍ച്ച 0.1 ശതമാനം തോതില്‍ കുറഞ്ഞതായും ജനറല്‍ അതോറിറ്റി […]

SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ വാണിജ്യ മത്സര നിയമം ലംഘിച്ചതിന് ഒരു കോടി പിഴ

ജിദ്ദ:സ്വകാര്യ സ്ഥാപനങ്ങള്‍ക്കിടയില്‍ ആരോഗ്യകരമായ മത്സരം ഉറപ്പുവരുത്തുകയും കുത്തകവല്‍ക്കരണവും പൂഴ്ത്തിവെപ്പും അടക്കമുള്ള നിഷേധാത്മക പ്രവണതകള്‍ വിലക്കുകയും ചെയ്യുന്ന കോംപറ്റീഷന്‍ നിയമം ലംഘിച്ചതിന് കാലിത്തീറ്റ വില്‍പന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് ഒരു കോടി റിയാല്‍ പിഴ ചുമത്തിയതായി ജനററല്‍ അതോറ്റി ഫോര്‍ കോംപറ്റീഷന്‍ അറിയിച്ചു. അല്‍മക്‌നസ് ഫീഡ്‌സ് ട്രേഡിംഗ് കമ്പനിക്കാണ് പിഴ. വിപണിയില്‍ തങ്ങളുള്ള ആധിപത്യം മുതലെടുത്ത് കൃത്രിമക്ഷാമമുണ്ടാക്കി തവിട് ലഭ്യതയും വില്‍പനയും വിലയും നിയന്ത്രിക്കുകയും വളരെ പരിമിതമായ ഉപയോക്താക്കള്‍ക്കു മാത്രമായി വില്‍പന പരിമിതപ്പെടുത്തുകയും ചെയ്ത കേസിലാണ് കമ്പനിക്ക് ഒരു […]

UAE - യുഎഇ

യുഎഇയിൽ കോര്‍പറേറ്റ് നികുതി നടപ്പാക്കാന്‍ കര്‍ശന നിര്‍ദേശങ്ങളുമായി സാമ്പത്തിക മന്ത്രാലയം

ദുബായ്:കോര്‍പറേറ്റ് നികുതി നടപ്പാക്കാന്‍ കര്‍ശന നിര്‍ദേശങ്ങളുമായി സാമ്പത്തിക മന്ത്രാലയം. ഓഗസ്റ്റ് ഒന്നുമുതല്‍ പുതിയ ചട്ടം നിലവില്‍ വരും. നിലവിലെ ചട്ടങ്ങള്‍ ഇതോടെ ഇല്ലാതാവും. കണക്കുകള്‍ രേഖപ്പെടുത്തുകയും അടുത്ത 5 വര്‍ഷത്തേക്ക് സൂക്ഷിക്കുകയും വേണം. തര്‍ക്കമുള്ള അക്കൗണ്ട് ആണെങ്കില്‍ അടുത്ത 4 വര്‍ഷത്തേക്കോ തര്‍ക്കം തീരും വരെയോ സൂക്ഷിക്കണം. ഏതാണോ ഒടുവില്‍ സംഭവിക്കുന്നത് അതുവരെ കണക്ക് സൂക്ഷിക്കണം. കണക്കുമായി ബന്ധപ്പെട്ട രേഖകള്‍ ഇംഗ്ലിഷില്‍ നല്‍കാം.രാജ്യത്തെ നികുതി ചട്ടങ്ങളില്‍ കാതലായ മാറ്റങ്ങളാണ് വരുന്നത്. നികുതി അടയ്ക്കല്‍, റീ ഫണ്ട്, പാപ്പരാകുന്ന […]

UAE - യുഎഇ

യുഎഇയിൽ സാമ്പത്തിക ക്രമക്കേടുകൾ തടയാൻ പുതിയ ഫെഡറൽ പ്രോസിക്യൂഷൻ സ്ഥാപനങ്ങൾ

ദുബായ്:സാമ്പത്തിക കുറ്റകൃത്യങ്ങളും കള്ളപ്പണം വെളുപ്പിക്കലും കൈകാര്യം ചെയ്യാന്‍ പ്രത്യേക ഫെഡറല്‍ പ്രോസിക്യൂഷന്‍ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിന് അറ്റോര്‍ണി ജനറല്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശത്തിന് യു.എ.ഇ ഫെഡറല്‍ ജുഡീഷ്യല്‍ കൗണ്‍സില്‍ അംഗീകാരം നല്‍കി. സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ സ്‌പെഷ്യലൈസ് ചെയ്ത പ്രോസിക്യൂഷന്‍ ഓഫീസുകള്‍ സൃഷ്ടിക്കുന്നത് പരിവര്‍ത്തന പ്രോജക്റ്റുകളുടെ (ഗവണ്‍മെന്റ് ആക്‌സിലറേറ്ററുകള്‍) ഭാഗമാണ്. അതില്‍ നീതിന്യായ മന്ത്രാലയം നിലവില്‍ യു.എ.ഇയിലെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി ഫെഡറല്‍ ജുഡീഷ്യല്‍ കൗണ്‍സിലുമായി ഏകോപിച്ച് പ്രവര്‍ത്തിക്കും.കോര്‍പ്പറേറ്റ് കുറ്റകൃത്യങ്ങള്‍, പാപ്പരാവല്‍, മത്സര നിയന്ത്രണം, സാമ്പത്തിക വിപണികള്‍, ബൗദ്ധിക സ്വത്ത്, വ്യാപാരമുദ്രകള്‍ തുടങ്ങിയ […]

QATAR - ഖത്തർ

ഈത്തപ്പഴ ഫെസ്റ്റിവലിൽ മൂന്ന് ദിവസം കൊണ്ട് വിറ്റു പോയത് 65 ടൺ ഈത്തപ്പഴം

ദോഹ-ഖത്തറിലെ സൂഖ് വാഖിഫില്‍ നടക്കുന്ന എട്ടാമത് പ്രാദേശിക ഈത്തപ്പഴ ഫെസ്റ്റിവലിന് വന്‍ പ്രതികരണം, ആദ്യ മൂന്ന് ദിവസങ്ങളില്‍ വിറ്റഴിഞ്ഞത് 65,000 കിലോഗ്രാം ഈത്തപ്പഴമെന്ന് സംഘാടകര്‍. വാരാന്ത്യത്തില്‍ സ്വദേശികളും വിദേശികളുമടങ്ങുന്ന നിരവധി പേരാണ് ഈത്തപ്പഴ ഫെസ്റ്റിവലിനെത്തിയത്. ഫെസ്റ്റിവല്‍ 14 വ്യത്യസ്ത ഇനം ഈത്തപ്പഴങ്ങളാണ് വില്‍പനക്ക് വെച്ചിരിക്കുന്നത്. വാങ്ങുന്നവര്‍ക്കിടയില്‍ ഏറ്റവും പ്രചാരമുള്ളത് ഖല്ലാസ് എന്ന ഇനം ഈത്തപ്പഴമാണ്. ഈ ഇനത്തില്‍ നിന്നും 25,541 കിലോ ഈത്തപ്പഴമാണ് ആദ്യ മൂന്ന് ദിനങ്ങളില്‍ വിറ്റുപോയത്. ഷിഷിയുടെ വില്‍പ്പന 14,184 കിലോഗ്രാം, ഖെനൈസി 13,641 […]

SAUDI ARABIA - സൗദി അറേബ്യ

അബ്ശിറിൽ നിങ്ങളുടെ പഴയ മൊബൈൽ നമ്പർ മാറ്റാം മാറ്റാനുള്ള വഴികൾ ഇങ്ങനെ

നിങ്ങളുടെ നിലവിലെ മൊബൈൽ നമ്പർ വർക്കിംഗ് ആണെങ്കിൽ അബ്ശിർ അക്കൗണ്ട് ലോഗിൻ ചെയ്ത ശേഷം ചേഞ്ചിംഗ് ഓഫ് യൂസർ ഇൻഫർമേഷൻ ഓപ്ഷനിൽ ക്ലിക് ചെയ്ത് പുതിയ നമ്പറും ഇമെയിലും പാസ് വേഡുമെല്ലാം മാറ്റാനാവും. നിലവിലെ മൊബൈൽ നമ്പർ ഉപയോഗ ശൂന്യമായിരിക്കെയാണ് പുതിയ നമ്പർ ചേർക്കേണ്ടതെങ്കിൽ അബ്ശിർ സർവീസ് പ്രൊവൈഡറെ സമീപിക്കേണ്ടതാണ്. ഷോപ്പിംഗ് മാളിലേയോ, ജവാസാത്ത് ഓഫീസിലേയോ അബ്ശിർ സിസ്റ്റത്തിലൂടെയും ഇതു മാറ്റാം. അതുപോലെ ബാങ്കിലും പോയി പുതിയ നമ്പർ അപ്‌ഡേറ്റ് ചെയ്യണം. പഴയ നമ്പർ ഉപയോഗിക്കാനാവുന്നതാണെങ്കിൽ മൂന്നക്ക […]

SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ പല ആവശ്യങ്ങൾക്കും നാഷണൽ അഡ്രസ്സ് നിർബന്ധമാണ് നാഷണൽ അഡ്രസ് അബ്ശിർ മുഖേന ഇനി എളുപ്പത്തിൽ പ്രിൻറ് ചെയ്യാം

സൗദി അറേബ്യക്ക് അകത്തു ജീവിക്കുന്ന വിദേശികൾക്ക് അവരുടെ നാഷണൽ അഡ്രസ് വിവരങ്ങൾ അബ്ശിറിൽനിന്ന് വളരെ എളുപ്പം പ്രിന്റ് ചെയ്യാം. അബ്ശിർ അക്കൗണ്ട് തുറന്ന ശേഷം മൈ സർവീസിൽ പോവുക. തുടർന്ന് സർവീസ് സെലക്ട് ചെയ്താൽ ജനറൽ സർവീസസിൽ നാഷണൽ അഡ്രസ് കാണാനാവും. അതിൽ ക്ലിക്ക് ചെയ്താൽ നിങ്ങളുടെ അഡ്രസ് ലഭ്യമായിരിക്കും. അതിന്റെ കോപ്പി പ്രിന്റ് ചെയ്യാനുമാവും. പുതിയ സ്ഥലത്തേക്ക് താമസം മാറ്റിയതിനെത്തുടർന്ന് നാഷണൽ അഡ്രസ് മാറ്റാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതിനുള്ള സൗകര്യവും അബ്ശിറിൽ ലഭ്യമാണ്. പുതിയ സ്ഥലത്തെ ലൊക്കേഷൻ […]

QATAR - ഖത്തർ

കഴിഞ്ഞ മാസം വിദേശ വ്യാപാരത്തിൽ ഖത്തർ നേടിയത് 17.4 ബില്യൺ റിയാൽ

ദോഹ:കഴിഞ്ഞ മാസം വിദേശ വ്യാപാരത്തിൽ ഖത്തർ 17.4 ബില്യൺ റിയാൽ മിച്ചം നേടി. കഴിഞ്ഞ വർഷം ജൂൺ മാസത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ മാസത്തിൽ വാണിജ്യ മിച്ചം 42.3 ശതമാനം കുറഞ്ഞു. 12.7 ബില്യൺ റിയാലിന്റെ കുറവ്. മെയ് മാസത്തെ അപേക്ഷിച്ച് ജൂണിൽ വാണിജ്യ മിച്ചം 4.4 ശതമാനവും കുറഞ്ഞു- 80 കോടി റിയാലിന്റെ കുറവ്. ജൂണിൽ ആകെ കയറ്റുമതി 2,680 കോടി റിയാലായിരുന്നെന്ന് ആസൂത്രണ, സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി റിപ്പോർട്ട് വ്യക്തമാക്കി. 2022 ജൂണിനെ അപേക്ഷിച്ച് 32 ശതമാനവും, […]

SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ അപകട സ്ഥലത്ത് കൂട്ടംകൂടി നിൽക്കുന്നതിനു നിരോധനം

ജിദ്ദ: സൗദിയിൽ ആംബുലന്‍സ് സേവനദാതാവിനെ ജോലി ചെയ്യുന്നതിനിടയില്‍ ആക്രമിക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്യുന്നവര്‍ക്ക്‌ 5 വര്‍ഷം തടവും ഒരു ദശലക്ഷം റിയാല്‍വരെ പിഴയും അല്ലെങ്കില്‍ ഇവ രണ്ടും ഒന്നിച്ചു നല്‍കും. അപകടം നടന്ന സ്ഥലത്ത് ജനങ്ങള്‍ കൂട്ടം കൂടി നില്‍ക്കുന്നത് നിരോധിച്ചിട്ടുണ്ട്. ചുരുങ്ങിയ സമയത്തിനുള്ളില്‍ പരിക്കേറ്റവരടക്കമുള്ളവര്‍ക്കുള്ള സഹായം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് നിയന്ത്രണങ്ങള്‍. ആരോഗ്യ സങ്കീര്‍ണതകള്‍ കുറയ്ക്കുന്നതിനും ആരോഗ്യ സംവിധാനത്തിലെ ഭാരം കുറയ്ക്കുന്നതിനും രോഗികളുടെ പരിചരണ ഫലങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും അതിന്റെ സാമ്പത്തിക ചെലവ് കുറയ്ക്കുന്നതിനും നിയന്ത്രണങ്ങള്‍ സഹായിക്കും. അതുകൊണ്ട്തന്നെ മാര്‍ഗ […]

SAUDI ARABIA - സൗദി അറേബ്യ

ഈ വർഷം ആദ്യ പാതിയിൽ വ്യവസായ മേഖലയിൽ തൊഴിൽ ലഭിച്ചത് 37000-ത്തിൽ അധികം പേർക്ക്

ജിദ്ദ: ഈ വർഷം ജനുവരി ഒന്നു മുതൽ മെയ് അവസാനം വരെയുള്ള അഞ്ചു മാസക്കാലത്ത് വ്യവസായ മേഖലയിൽ 37,235 പേർക്ക് തൊഴിൽ ലഭിച്ചതായി സൗദി വ്യവസായ, ധാതുവിഭവ മന്ത്രാലയം. ഇതിൽ 20,728 തൊഴിലുകൾ സ്വദേശികൾക്കും ശേഷിക്കുന്നവ വിദേശികൾക്കുമാണ് ലഭിച്ചത്. മെയ് അവസാനത്തെ കണക്കുകൾ പ്രകാരം വ്യവസായ മേഖലയിൽ ആകെ 7,34,580 തൊഴിലാളികളുണ്ട്. മെയ് അവസാനത്തെ കണക്കുകൾ പ്രകാരം രാജ്യത്ത് 10,966 ഫാക്ടറികളുണ്ട്. ഇവയിൽ ആകെ 1.47 ട്രില്യണിലേറെ റിയാലിന്റെ നിക്ഷേപമാണുള്ളത്. ജനുവരി മുതൽ മെയ് അവസാനം വരെ […]

SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ ഇന്നുമുതൽ താപനില ഉയരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ജിദ്ദ: സൗദിയില്‍ ഇന്നു മുതല്‍ വാരാന്ത്യം വരെയുള്ള ദിവസങ്ങളില്‍ താപനില ഉയരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കിഴക്കന്‍ പ്രവിശ്യയില്‍ കൂടിയ താപനില 48 ഡിഗ്രി മുതല്‍ 50 ഡിഗ്രി വരെയായി ഉയരും. റിയാദ് പ്രവിശ്യയുടെ തെക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ കൂടിയ താപനില 46 ഡിഗ്രി മുതല്‍ 48 ഡിഗ്രി വരെയായിരിക്കും.ഇന്നലെ കിഴക്കന്‍ പ്രവിശ്യയിലെ അല്‍ഹസയിലാണ് സൗദിയില്‍ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. ഇവിടെ കൂടിയ താപനില 49 ഡിഗ്രിയായിരുന്നു. ദമാമില്‍ 48 ഡിഗ്രിയായും താപനില ഉയര്‍ന്നു. […]

SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ 2030 ഓടെ ടൂറിസം മേഖലയിൽ 16 ലക്ഷം തൊഴിലവസരങ്ങൾ

ജിദ്ദ:2030 ഓടെ ടൂറിസം മേഖലയില്‍ 16 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ടൂറിസം മന്ത്രാലയത്തിന് പദ്ധതിയുള്ളതായി മാനവശേഷി വികസന കാര്യങ്ങള്‍ക്കുള്ള മന്ത്രാലയ അണ്ടര്‍ സെക്രട്ടറി മുഹമ്മദ് ബശ്‌നാഖ് പറഞ്ഞു. 2020 ല്‍ ടൂറിസം മന്ത്രാലയം ആരംഭിച്ച പരിശീലന പ്രോഗ്രാമിലൂടെ മൂന്നു വര്‍ഷത്തിനിടെ അഞ്ചു ലക്ഷം സൗദികള്‍ക്ക് പരിശീലനങ്ങള്‍ ലഭ്യമാക്കി. പദ്ധതിയുടെ ഭാഗമായി 90 ലേറെ പരിശീലന പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്.കഴിഞ്ഞ വര്‍ഷം ടൂറിസം മേഖലയിലെ 198 ഉന്നത ജീവനക്കാര്‍ എക്‌സിക്യൂട്ടീവ് മാസ്റ്റേഴ്‌സ് പ്രോഗ്രാം നേടി. ടൂറിസം മേഖലയിലെ സ്വദേശിവല്‍ക്കരണം തൊഴിലുകള്‍ […]

JOB VACANCY - പുതിയ ഗൾഫ് ജോലികൾ

SAUDI JOBS

➖➖➖➖➖➖➖➖➖🛑 *NB* 🚫 *ജോലിയിൽ പ്രവേശിക്കുന്നതിനു മുന്നേ* “തനാസിൽ”വിസ” മക്തബ്fee” *തുടങ്ങിയതിന് യാതൊരുവിധ പണം ഇടപാടും നടത്താതിരിക്കുക*https://chat.whatsapp.com/HR7NxNirISV8d4rrHIrGUy 🟢🟢🟢🟢🟢🟢🟢🟢🟢🟢🟢🟢🟢🟢 A leading food delivery company is looking for several candidates for the following positions: #Philippines 🇵🇭, #Indian 🇮🇳, #Nepal 🇳🇵# srilanka , Pakistan Riyadh 📍 -Delivery Driver (100)nos Requirements:– Based in RIYADH– Transferable Iqama– Must have a valid license– Valid Iqama […]

SAUDI ARABIA - സൗദി അറേബ്യ

വേനൽ കാലത്ത് വിദേശരാജ്യങ്ങളിൽ ടൂർ പോകുന്നവർ ശ്രദ്ധിക്കുക ജോര്‍ജിയയിലേക്കു ടൂര്‍ പോയ സൗദി കുടുംബത്തെ ഞെട്ടിച്ച് മുറികളിലെല്ലാം ഒളിക്യാമറ.

ജിദ്ദ – ജോര്‍ജിയയിലേക്കു ടൂര്‍ പോയ സൗദി കുടുംബത്തെ ഞെട്ടിച്ച് മുറികളിലെല്ലാം ഒളിക്യാമറ.വേനലവധിയാഘോഷിക്കാന്‍ നിരവധി സൗദി കുടുംബങ്ങളാണ് താരതമ്യേന ചൂടുകുറവുള്ള രാജ്യങ്ങളിലേക്ക് യാത്ര പോകാറുള്ളത്. ഇന്ത്യയില്‍നിന്നടക്കം നിരവധി വിദ്യാര്‍ഥികള്‍ ഉപരിപഠനാവശ്യാര്‍ഥവും സന്ദര്‍ശനാര്‍ഥവും എത്തുന്ന രാജ്യമാണ് ജോര്‍ജിയ വേനലവധി ചെലവിടാന്‍ ജോര്‍ജിയയിലെത്തിയ സൗദി കുടുംബം താമസസ്ഥലത്ത് ഒളിക്യാമറകള്‍ കണ്ടു ഞെട്ടി. ഉടനെ സൗദി കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് കുടുംബം കാര്യങ്ങള്‍ ധരിപ്പിക്കുകയായിരുന്നു. ടൂറിസ്റ്റുകള്‍ ധാരാളമായി എത്താറുള്ള റിസോര്‍ട്ടുകളിലൊന്നാണ് സൗദി കുടുംബവും താമസിക്കാനെത്തിയത്. വിശദമായ പരിശോധനയില്‍ റിസോര്‍ട്ടിലെ കിടപ്പുമുറികളിലും പാസേജുകളിലും ഇടനാഴികകളിലുമെല്ലാം […]

error: Content is protected !!