വിസിറ്റ് വിസക്കാർക്ക് ഹജ്ജിനു പോകാൻ സാധ്യമോ?
: ഹജ് ഉംറ മന്ത്രാലയത്തിന്റെ നിയമ പ്രകാരം വിസിറ്റിംഗ്, ഉംറ വിസയിൽ വന്നിട്ടുള്ളവർക്ക് ഹജിന് അനുമതി ലഭിക്കില്ല. ഹജ് അനുമതി ഇഖാമയിൽ ഉള്ളവർക്കും അതല്ലെങ്കിൽ ഹജ് വിസയിൽ വരുന്നവർക്കും മാത്രമാണ് ലഭിക്കുക.
ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ
[mc4wp_form id="448"]: ഹജ് ഉംറ മന്ത്രാലയത്തിന്റെ നിയമ പ്രകാരം വിസിറ്റിംഗ്, ഉംറ വിസയിൽ വന്നിട്ടുള്ളവർക്ക് ഹജിന് അനുമതി ലഭിക്കില്ല. ഹജ് അനുമതി ഇഖാമയിൽ ഉള്ളവർക്കും അതല്ലെങ്കിൽ ഹജ് വിസയിൽ വരുന്നവർക്കും മാത്രമാണ് ലഭിക്കുക.
ഗാർഹിക വിസയിലുള്ളവരുടെ ഇഖാമ മൂന്നു മാസത്തേക്കു പുതുക്കാൻ കഴിയില്ല. അവരുടെ ഇഖാമ ഒരു വർഷത്തേക്കാണ് പുതുക്കുക. വാണിജ്യാവശ്യാർഥമുള്ള തൊഴിലാളികളുടെ വിസ മാത്രമേ മൂന്നു മാസത്തേക്കു പുതുക്കാൻ സാധിക്കൂ. ഇഖാമയുടെ കാലാവധി കഴിഞ്ഞു മൂന്നു മാസത്തേക്കു കൂടി നിൽക്കണമെങ്കിൽ നിങ്ങളുടെ ഇഖാമ ഒരു വർഷത്തേക്ക് പുതുക്കണം. അതല്ലെങ്കിൽ ഇഖാമയുടെ കാലാവധി അവസാനിക്കുന്നതിനു തൊട്ടു മുൻപായി ഫൈനൽ എക്സിറ്റ് അടിക്കുക. അതിനു ശേഷം 60 ദിവസം കൂടി രാജ്യത്തു തങ്ങാൻ കഴിയും.
ഇഖാമയിലെ ഫോട്ടോ മാറ്റാൻ സാധിക്കും. അതിന് സ്പോൺസർ ജവാസാത്ത് ഓഫീസിൽനിന്ന് അപ്പോയിന്റ്മെന്റ് മുൻകൂട്ടി വാങ്ങുകയും എന്റെ തൊഴിലാളിയുടെ ഇഖാമയിലെ ഫോട്ടോ മാറ്റണമെന്ന് ആവശ്യപ്പെടുകയുമാണ് വേണ്ടത്. ഇഖാമയിലെ ഫോട്ടോ മാറ്റുന്നതിന് പാസ്പോർട്ടിലെ ഫോട്ടോ പുതിയതും പാസ്പോർട്ടിന് കാലാവധിയും ഉണ്ടായിരിക്കണം. പാസ്പോർട്ടിലെ ഫോട്ടോ പഴയതാണെങ്കിൽ പുതിയ ഫോട്ടോയുമായി സാമ്യമുണ്ടാവണമെന്നില്ല. അതിനാൽ പുതിയ ഫോട്ടോ ഉള്ള പാസ്പോർട്ടുമായായിരിക്കണം ജവാസാത്തിനെ സമീപിക്കാൻ.
മസ്‌കത്ത്:ഒമാനില്‍ മാസപ്പിറവി കണ്ടതിനെ തുടര്‍ന്ന് തിങ്കളാഴ്ച ദുല്‍ഹജ്ജ് ഒന്നായിരിക്കുമെന്ന് ഔഖാഫ്, മതകാര്യ മന്ത്രാലയം അറിയിച്ചു. ഇതുപ്രകാരം ബലി പെരുന്നാള്‍ ജൂണ്‍ 28ന് ബുധനാഴ്ചയായിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാസപ്പിറവി കാണുന്നതിനായി വിപുലമായ സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു.രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ പൊതുഅവധി ദിനങ്ങള്‍ അടുത്ത ദിവസം പ്രഖ്യാപിക്കും. സൗദി അറേബ്യയില്‍ മാസപ്പിറവി കണ്ടതിനെ തുടര്‍ന്ന് തിങ്കള്‍ ദുല്‍ഹജ്ജ് ഒന്നായിരിക്കുമെന്ന് സുപ്രീം കോര്‍ട്ട് അറിയിച്ചു. ഇതനുസരിച്ച് 27ന് ചൊവ്വാഴ്ച അറഫാദിനവും 28ന് ബുധനാഴ്ച ഈദുല്‍ അദ്ഹയുമാണ്. വാർത്തകൾ […]
2030 ഓടെ സാമ്പത്തിക രംഗത്ത് ലോകത്തിന്റെ മുഴുവൻ ശ്രദ്ധാകേന്ദ്രമായി ഗൾഫ് രാജ്യങ്ങൾ മാറുമെന്ന്വിലയിരുത്തൽ. ഏഷ്യൻ സാമ്പത്തിക ശക്തികളായ ചൈനയെയും ഏഷ്യയെയും കടത്തിവെട്ടാൻ സൗദി അറേബ്യ ഉൾപ്പെടെ ഗൾഫിന് കഴിയുമെന്നാണ് വിവിധ സാമ്പത്തിക ഏജൻസികളുടെ റിപ്പോർട്ട്. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും കൂടുതൽ സാമ്പത്തിക തിരിച്ചടികളിലേക്ക് നീങ്ങിയേക്കുമെന്നും റിപ്പോർട്ട് പറയുന്നു. തുടരുന്ന യുക്രയിൻ യുദ്ധവും റഷ്യക്കു മേൽ ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധവും ഗൾഫ് രാജ്യൾക്ക് പരോക്ഷ ഗുണമായി മാറുകയാണ്. എണ്ണമേഖലയിൽ കൂടുതൽ പിടിമുറുക്കാനും സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്താനും ഗൾഫിന് ഇതിലൂടെ […]
ഷാർജയിലെ പൊതു ഗതാഗത സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണത്തിൽവൻ വർധന. ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം 3.9 കോടി പേരാണ് പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചത്.ഏതാണ്ട് മൂന്ന് കോടിയോളം പേർ ടാക്സി സർവിസുകളും മറ്റ് ഫ്രാഞ്ചൈസികമ്പനികളുടെ വാഹനങ്ങളും ഉപയോഗപ്പെടുത്തി. പബ്ലിക് ട്രാൻസ്പോർട്ട് ബസുകൾ ഉപയോഗിച്ച് യാത്ര ചെയ്തവരുടെ എണ്ണം 53 ലക്ഷമാണ്.പ്രതിദിനം ഏതാണ്ട് 14,500 പേർ പൊതുഗതാഗതം ഉപയോപ്പെടുത്തുന്നതായി എസ്.ആർ.ടി.എ ചെയർമാൻ യൂസുഫ് ഖാമിസ് അൽ ഉസ്മാനി പറഞ്ഞു.12 ലൈനുകളിലായി 98 ബസുകളാണ് […]
ദുബായ്:യു.എ.ഇയില്‍ ഔട്ട്പാസ് ലഭിക്കുന്ന അനധികൃത താമസക്കാര്‍ ഏഴു ദിവസത്തിനകം രാജ്യം വിടണം. ഏഴു ദിവസത്തിനുശേഷം രാജ്യം വിടാത്തവരില്‍നിന്ന് പ്രതിദിനം 100 ദിര്‍ഹം പിഴ ഈടാക്കുമെന്ന് ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ് കസ്റ്റംസ് ആന്‍ഡ് പോര്‍ട്‌സ് അതോറിറ്റി അറിയിച്ചു. ഐസിപി ആപ് വഴിനിയമലംഘകര്‍ക്ക് രാജ്യം വിടാന്‍ ഔട്പാസിന് അപേക്ഷിക്കാം. നിശ്ചിത പിഴ അടക്കുന്നതോടെ കാലാവധി തീര്‍ന്ന വിസയുമായി രാജ്യത്തു തങ്ങുന്നവര്‍ ഔട്പാസ് ലഭിക്കും. പെര്‍മിറ്റ് നല്‍കിയ തീയതി മുതലാണ് ഏഴു ദിവസം കണക്കാക്കുക. യുഎഇയില്‍ ജനിച്ച കുട്ടികളുടെ വീസ നടപടികള്‍ […]
ദുബായ്:ദുബായില്‍ നിങ്ങളുടെ കാര്‍ അപകടത്തില്‍പെട്ടോ? അടുത്തുള്ള ഒരു പെട്രോള്‍ പമ്പില്‍നിന്ന് റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നിങ്ങളുടെ കാര്‍ റിപ്പയര്‍ ചെയ്യാം. ചില ഡ്രൈവര്‍മാര്‍ക്കു ഈ പുതിയ സേവനം സൗജന്യമായി ലഭിക്കുമെന്ന് ദുബായ് പോലീസ് പറഞ്ഞു. ‘ഓണ്‍ ദ ഗോ’ എന്ന് പേരിട്ട ഈ പദ്ധതി ചെറിയ അപകടത്തിലോ മറ്റോ പെടുകയും എതിര്‍കക്ഷി ആരെന്ന് അറിയാതിരിക്കുകയും ചെയ്യുമ്പോഴാണ് ഉപയോഗപ്പെടുക. എമിറേറ്റ്‌സിലെ താമസക്കാര്‍ക്ക് ഈ അതിവേഗ സേവനം എത്തിക്കുന്നതിനായി ദുബായ് പോലീസ്, ഇനോക് സ്‌റ്റേഷനുകളിലെ കാര്‍ റിപ്പയര്‍ ഷോപ്പായ ഓട്ടോപ്രോയുമായി കൂട്ടുചേര്‍ന്നു.ഇനോക് […]
മക്ക:ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഹറംകാര്യ വകുപ്പ് ഹജ് തീര്‍ഥാടകര്‍ക്കിടയില്‍ 10,000 കുടകളും 2,000 നമസ്‌കാര പടങ്ങളും സൗജന്യമായി വിതരണം ചെയ്തു. കഴിഞ്ഞ ദിവസങ്ങളിലും സാമൂഹികാര്യ വിഭാഗം തീര്‍ഥാടകര്‍ക്കിടയില്‍ കുടകള്‍ വിതരണം ചെയ്തിരുന്നു. തുടര്‍ച്ചയായി ഇത് പതിനൊന്നാം വര്‍ഷമാണ് ഹറംകാര്യ വകുപ്പിനു കീഴിലെ സാമൂഹികകാര്യ വിഭാഗം കുടകളും നമസ്‌കാര പടങ്ങളും സൗജന്യമായി വിതരണം ചെയ്യുന്നത്. ഹാജിമാര്‍ക്ക് ഏറ്റവും മികച്ച സേവനങ്ങള്‍ നല്‍കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കുടകളും നമസ്‌കാര പടങ്ങളും സൗജന്യമായി വിതരണം ചെയ്യുന്നതെന്ന് ഹറംകാര്യ വകുപ്പില്‍ സാമൂഹികകാര്യങ്ങള്‍ക്കുള്ള അസിസ്റ്റന്റ് അണ്ടര്‍ […]
മക്ക:മക്കയും മദീനയും നിങ്ങളെ കാത്തിരിക്കുന്നു എന്ന ഹാഷ്ടാഗോടെ ഹജ് മന്ത്രാലയം ആരംഭിച്ചിട്ടുള്ള ബോധവൽക്കരണ ക്യാമ്പയിൻ വഴി പൊതു സ്ഥലങ്ങളിൽ ഫോട്ടോയെടുക്കുമ്പോൾ ഹാജിമാരും മറ്റും ശ്രദ്ധിക്കേണ്ട നിർദേശങ്ങൾ ഹജ് മന്ത്രാലയം വ്യക്തമാക്കി.1 ഫോട്ടോയെടുക്കുന്നവർ അതിനു വേണ്ടി ദീർഘനേരം നിന്ന് മറ്റുള്ളവർക്ക് പ്രയാസമുണ്ടാക്കാതിരിക്കുക.2 ത്വവാഫ് നിർവഹിക്കുന്ന സ്ഥലത്ത് ഫോട്ടോയെടുക്കാതിരിക്കുക.3 വഴി തടസമുണ്ടാകാൻ കാരണമാകുന്ന തരത്തിൽ ഫോട്ടോയെടുക്കാതിരിക്കുക.4 മറ്റുള്ളവരുടെ സ്വാകര്യതകൾക്ക് ഭംഗമുണ്ടാക്കുന്ന തരത്തിൽ ഫോട്ടോയെടുക്കാതിരിക്കുകഎന്നീ നാലു നിർദേശങ്ങളോടൊപ്പം വിശുദ്ധ ഭൂമിയിൽ കൂടുതൽ പുണ്യ കർമങ്ങൾ ചെയ്യുന്നതിനായി സമയം ഉപയോഗപ്പെടുത്തുവാൻ ഹാജിമാരോട് ആഹ്വാനം […]
മക്ക:ജ് തീർഥാടകർക്ക് പുണ്യസ്ഥലങ്ങളിൽ സുഖകരവും നൂതനവുമായ യാത്രാനുഭവം സമ്മാനിക്കാൻ ലക്ഷ്യമിട്ട് ഏർപ്പെടുത്തിയ മശാഇർ മെട്രോ ഹജിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി പരീക്ഷണ സർവീസുകൾ നടത്തുന്നു. ആവശ്യമായ റിപ്പയർ ജോലികൾ നടത്തി തകരാറുകൾ തീർത്ത് ട്രെയിനുകളുടെയും റെയിൽ പാതകളുടെയും കൺട്രോൾ, സുരക്ഷ സംവിധാനങ്ങളുടെയും മറ്റും സുസജ്ജത ഉറപ്പു വരുത്തുകയാണ് പരീക്ഷണ സർവീസുകളിലൂടെ ചെയ്യുന്നത്.ട്രെയിനുകളിൽ കനത്ത അറ്റകുറ്റപ്പണികൾ നടത്താൻ ഈ വർഷം പുതുതായി 96 ലേറെ മെക്കാനിക്കൽ, ഇലക്ട്രിക്കൽ മെയിന്റനൻസ് ഉപകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മെയിന്റനൻസ് പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ മാസങ്ങളിൽ ഒമ്പതു […]
മക്ക:നഗരത്തിലെ മുഴുവൻ മസ്ജിദുകളിലും ജുമുഅ നമസ്‌കാരം നടത്താൻ ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് നിർദേശം നൽകി. ഇന്നലെ മുതൽ ഹജ് സീസൺ അവസാനിക്കുന്നതു വരെ മക്കയിലെ മുഴുവൻ മസ്ജിദുകളിലും ജുമുഅ നടത്താനാണ് നിർദേശം. വിശുദ്ധ ഹറമിനു സമീപത്തെ ഔദ്യോഗിക ജുമാ മസ്ജിദുകൾക്കു പുറമെ ജുമുഅ നടക്കാത്ത മസ്ജിദുകളിലും ഹജ് സീസൺ അവസാനിക്കുന്നതു വരെ ജുമുഅ നടത്താനാണ് തീരുമാനം. ഇതനുസരിച്ച് വിശുദ്ധ ഹറമിനു സമീപ പ്രദേശങ്ങളിലെ 554 മസ്ജിദുകളിൽ ജുമുഅ നടക്കും. ഹജ് സീസണിൽ വിശുദ്ധ […]
റിയാദ്:സൗദി അറേബ്യയില്‍ ഞായറാഴ്ച വൈകുന്നേരം ദുല്‍ഹജ്ജ് മാസപ്പിറവി നിരീക്ഷിക്കാന്‍ സുപ്രീം കോര്‍ട്ട് ആഹ്വാനം ചെയ്തു. നഗ്‌ന നേത്രങ്ങള്‍ കൊണ്ടോ അല്ലെങ്കില്‍ ദൂരദര്‍ശിനികളുടെ സഹായത്താലോ മാസപ്പിറവി കാണാന്‍ സാധിക്കുന്നവര്‍ തൊട്ടടുത്ത കോടതിയിലെത്തി അവ സാക്ഷ്യപ്പെടുത്തണമെന്നാണ് നിര്‍ദേശം.മാസപ്പിറവി നിരീക്ഷിക്കാന്‍ താത്പര്യവും കഴിവുമുള്ളവര്‍ അതത് മേഖലകളില്‍ ഇതിനായി രൂപീകരിക്കുന്ന കമ്മിറ്റികളില്‍ അംഗമാവണമെന്നും സുപ്രീം കോര്‍ട്ട് ആവശ്യപ്പെട്ടു. നീതിയിലും ഭക്തിയിലും സഹകരിക്കണമെന്ന് പ്രസ്താവനിയില്‍ ഉണര്‍ത്തി. വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ജിദ്ദ:നഗരസഭാ നിയമ ലംഘനങ്ങൾക്കുള്ള പിഴകൾ മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രാലയം പരിഷ്‌കരിച്ചു. നിയമ ലംഘനത്തിന്റെ ഇനവും ആവർത്തനവും അനുസരിച്ച് ക്രമാനുഗതമായി പിഴകൾ വർധിക്കും. നഗരങ്ങളുടെ പ്രാധാന്യത്തിനനുസരിച്ച് സ്ഥാപനങ്ങൾക്ക് ചുമത്തുന്ന പിഴകളിൽ ഏറ്റക്കുറച്ചിലുണ്ട്. നിയമ ലംഘനങ്ങൾക്കുള്ള ഏറ്റവും ഉയർന്ന പിഴയായി നിശ്ചയിച്ചിരിക്കുന്നത് 50,000 റിയാലാണ്. ചെറുകിട, ഇടത്തരം സ്ഥാപന അതോറിറ്റി അംഗീകരിച്ച വർഗീകരണം അനുസരിച്ച് സ്ഥാപനങ്ങളുടെ വലിപ്പ വ്യത്യാസവും പിഴകൾ നിർണയിക്കുന്നതിൽ കണക്കിലെടുക്കുന്നുണ്ട്. ഗുരുതരമല്ലാത്ത നിയമ ലംഘനങ്ങളിൽ പിഴകൾ ചുമത്തുന്നതിനു മുമ്പായി പദവി ശരിയാക്കാൻ സ്ഥാപനങ്ങൾക്ക് സാവകാശം അനുവദിക്കും. […]
ജിദ്ദ – കഴിഞ്ഞ കൊല്ലം രാജ്യത്ത് വാഹനാപകടങ്ങളിൽ മരണപ്പെട്ടവരുടെ എണ്ണം 2.1 ശതമാനം തോതിൽ കുറഞ്ഞതായി ഗതാഗത സുരക്ഷാ മന്ത്രിതല സമിതി അറിയിച്ചു. 2022 ൽ സൗദിയിൽ വാഹനാപകടങ്ങളിൽ 4,555 പേരാണ് മരണപ്പെട്ടത്. കഴിഞ്ഞ വർഷം രാജ്യത്ത് വാഹനാപകടങ്ങളുടെ എണ്ണം 28 ശതമാനം തോതിൽ വർധിച്ചു. ആകെ 18,50,250 വാഹനാപകടങ്ങളാണുണ്ടായത്. ഇതിൽ 18,33,288 അപകടങ്ങളിൽ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ശേഷിക്കുന്നവ നിസാര അപകടങ്ങളായിരുന്നു.കഴിഞ്ഞ വർഷം 16,962 ഗുരുതരമായ വാഹനാപകടങ്ങൾ രാജ്യത്തുണ്ടായി. ഇതിൽ 24,446 പേർക്ക് പരിക്കേൽക്കുകയും 4,555 […]