ദുബൈപൊലീസിന്റെ സ്വയം നിയന്ത്രിതനിരീക്ഷണ വാഹനങ്ങൾ ഈ വർഷം അവസാനത്തോടെ നിരത്തിൽ
ദുബൈപൊലീസിന്റെ സ്വയം നിയന്ത്രിതനിരീക്ഷണ വാഹനങ്ങൾ ഈ വർഷം അവസാനത്തോടെ നിരത്തിലിറങ്ങും.ദുബൈ പൊലീസിലെ സാങ്കേതിക വിദഗ് ധർ വികസിപ്പിച്ച എം.ഒ1, എം.ഒ വാഹനങ്ങൾ പ്രവത്തനസജ്ജമായി. പുതിയ സാങ്കേതിക സംവിധാനങ്ങൾ പ്രയോജനപ്പെടുത്താനുള്ള ദുബൈ പദ്ധതിയുടെ ഭാഗം കൂടിയാണിത്.ഡ്രോൺ ഘടിപ്പിച്ച എം.1 വാഹനം ഹൈവേകളിൽ വേഗ നിയന്ത്രണങ്ങളെ നിരീക്ഷിക്കുന്നതിനാണ് വിന്യസിക്കുക. ഒന്നിലധികം ക്യാമറകളുള്ള വാഹനത്തിന് വ്യക്തികളുടെ മുഖം സ്കാൻ ചെയ്ത് വിവരങ്ങൾ പൊലീസിന് കൈമാറാൻ സാധിക്കും. ഇതു മുഖേന കുറ്റവാളികൾ എന്ന് കരുതുന്നവരെ വേഗത്തിലും കൃത്യമായും തിരിച്ചറിയാൻ പൊലീസിന് സാധിക്കും. അപകട […]