ഖത്തറിൽ ബലിപെരുന്നാൾ ദിനത്തിലെ ഈദ് നമസ്കാര സമയംപ്രഖ്യാപിച്ചു. ഈദ് നമസ്കാരങ്ങൾ രാവിലെ 5.01ന് ആരംഭിക്കുമെന്ന് ഇസ്ലാമിക മതകാര്യമന്ത്രാലയമായ ഔഖാഫ് അറിയിച്ചു. പള്ളികൾ, ഈഗ് ഗാഹുകൾ എന്നിവിടങ്ങളിൽ ഉൾപ്പെടെ എല്ലായിടങ്ങളിലും ഒരേസമയമാണ് നമസ്കാരം നടക്കുക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പള്ളികളും ഈദ് ഗാഹുകളുമായി 610 ഇടങ്ങളിൽ പെരുന്നാൾ നമസ്കാരം നടക്കും.അതേസമയം ഈദ് നമസ്കാരങ്ങളുടെ സമയവുമായി ബന്ധപ്പെട്ട പട്ടിക ഇസ്ലാമിക മതകാര്യ മന്ത്രാലയം വെബ്സൈറ്റിലും സമൂഹ മാധ്യമ പേജിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ ലോകകപ്പ് ഫുട്ബാൾ വേദിയായ എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിലും ഇത്തവണ പെരുന്നാൾ നമസ്കാരം നടക്കുമെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു. ഇവിടെ അഞ്ചു മണിക്കായിരിക്കും നമസ്കാരം നടക്കുക.