മക്ക;കനത്ത ചൂടിനെ പ്രതിരോധിക്കാന്‍ വിവിധ നിറങ്ങളിലുള്ള കുടകള്‍ സ്വന്തമാക്കി ഹാജിമാര്‍. സൂര്യാഘാതത്തിന് സാധ്യതയുണ്ടെന്നും ചൂട് പ്രതിരോധിക്കാനാവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഹാജിമാര്‍ക്ക് കുടകള്‍ സൗജന്യമായി വിതരണം ചെയ്തിരുന്നു. ഹജ്ജ് കമ്പനികള്‍ക്ക് പുറമെ പുണ്യനഗരികളിലും വിവിധ വര്‍ണങ്ങളില്‍ കുടകള്‍ വിതരണത്തിനെത്തിച്ചിരുന്നു. സൂര്യാഘാതമേല്‍ക്കുന്നവരെ ചികിത്സിക്കാന്‍ 217 ബെഡുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതില്‍ 166 ബെഡുകള്‍ പുണ്യനഗരങ്ങളിലെ ആശുപത്രിയിലും 51 എണ്ണം മക്കയിലെ ആശുപത്രികളിലുമാണ്. വെള്ളം സ്േ്രപ ചെയ്യുന്ന ധാരാളം ഫാനുകള്‍ വിവിധയിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സൂര്യാഘാതമേല്‍ക്കുന്നവര്‍ക്ക് പരിചരണം നല്‍കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രാലയം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിരുന്നു.