അറഫ: ദേശവും ഭാഷയും വർണവുമൊന്നുമില്ലാതെ എല്ലാ മനുഷ്യരും ഒരുപോലെ ഒരേ വസ്ത്രത്തിൽ ഇന്ന് അറഫയിൽ. ഹജിന്റെ മർമ്മ പ്രധാന ചടങ്ങായ അറഫ സംഗമം ഇന്ന് ( ചൊവ്വ). ഇന്നലെ മിനായിലേക്കുള്ള മുഴുവന്‍ വഴികളും തല്‍ബിയത്ത് മന്ത്രങ്ങളുമായി ഹാജിമാരെക്കൊണ്ട് നിറഞ്ഞിരുന്നു.
Live വീഡിയോ താഴെ കാണാം
ഇന്ന് പുലർച്ചെ മുതൽ ഹാജിമാർ അറഫലക്ഷ്യം വെച്ച് നീങ്ങികൊണ്ടിരിക്കുകയാണ്. അറഫ ദിനത്തിലൊഴികെ ഹജ് അവസാനിക്കുന്ന ദുല്‍ഹിജ 13 വരെ(ശനി )തീര്‍ഥാടകര്‍ മിനായിലാണ് താമസിക്കുക.
ഇന്ന് ഉച്ച നിസ്‌കാരത്തിന് മുൻപായി പ്രവാചകന്റെ വിടവാങ്ങൽ പ്രസംഗത്തെ അനുസ്മരിച്ച് ഇമാം പ്രഭാഷണം നിർവഹിക്കും.
അറഫാ പ്രഭാഷണം സൗദിയിലെ മുതിർന്ന പണ്ഡിത സഭാംഗം ഷെയ്ഖ് ഡോ. യൂസുഫ് ബിൻ മുഹമ്മദ് ബിൻ സഈദ് നിർവഹിക്കും.
അറഫാ ഖുതുബയുടെ h1444 മലയാളം,ഇംഗ്ലീഷ് തുടങ്ങി 20 ഭാഷകളിൽ ലൈവ് പരിഭാഷ കേൾക്കാം
ഇത്തവണ മലയാളം ഉൾപ്പെടെ 20 ഭാഷകളിൽ തത്സമയം പ്രഭാഷണം കേൾക്കാം. കഴിഞ്ഞ വർഷം വരെ 14 ഭാഷകളിലായിരുന്നു അറഫ പ്രസംഗം വിവർത്തനം ചെയ്യപ്പെട്ടരുന്നത്. 20 ലക്ഷത്തിലധികം തീർഥാടകർ ഒരു പകൽ സംഗമിക്കുന്ന പ്രധാന ചടങ്ങാണിത്. പശ്ചാത്താപവും, പ്രായശ്ചിത്തവും പ്രവാചകന്റെ വിടവാങ്ങൽ പ്രസംഗത്തിന്റെ ഓർമ്മപുതുക്കി അറഫ കണ്ണീരണിയും.
ഒരു ലക്ഷം ചതുരശ്ര മീറ്ററിൽ അതികം വിസ്തൃതി യുള്ള നമീറ പള്ളിയും, 800ചതുരശ്രമീറ്റർ വിസ്‌തൃതിയുള്ള അറഫ നഗരി നിറഞ്ഞു കവിയും. തുടർന്ന് ളുഹർ, അസർ, നിസ്കാരങ്ങൾ ഒന്നിച്ച് സംഘടിതമായി നിർവഹിക്കുന്ന ഹാജിമാർ അസ്തമനത്തിനു ശേഷം മുസ്തലിഫയിലേക്ക് രാപാർക്കാൻ പോകും.