ദോഹ:ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അധികാരമേറ്റെടുത്തതിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് ആറ് തപാല്‍ സ്റ്റാമ്പുകള്‍ പുറത്തിറക്കി ഖത്തര്‍ പോസ്റ്റ്.
പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ ജാസിം അല്‍താനിയുടെ മേല്‍നോട്ടത്തില്‍ കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി മുഹമ്മദ് ബിന്‍ അലി അല്‍ മന്നായ് ആണ് പ്രത്യേക സ്റ്റാമ്പുകള്‍ ഉദ്ഘാടനം ചെയ്തത്.
2018 ല്‍ അമീര്‍ അധികാരമേറ്റതിന്റെ അഞ്ചാം വാര്‍ഷികം പ്രമാണിച്ചും ഖത്തര്‍ പോസ്റ്റല്‍ സര്‍വീസസ് പ്രത്യേക സ്റ്റാമ്പുകള്‍ പുറത്തിറക്കിയിരുന്നു.
കഴിഞ്ഞ ദശകത്തില്‍ അമീറിന്റെ നേതൃത്വത്തില്‍ ഖത്തര്‍ കൈവരിച്ച നേട്ടങ്ങളുടെ വിശിഷ്ടമായ ഓര്‍മ്മപ്പെടുത്തലാണ് ഈ അവസരമെന്ന് ഖത്തര്‍ പോസ്റ്റ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഫാലേഹ് മുഹമ്മദ് അല്‍ നുഐമി പറഞ്ഞു. എല്ലാ ദേശീയ അവസരങ്ങളും അനുസ്മരിക്കാന്‍ ഖത്തര്‍ പോസ്റ്റ് എപ്പോഴും ശ്രമിക്കാറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉയര്‍ന്ന നിലവാരത്തിലുള്ള ആറ് പരമ്പരാഗത സ്റ്റാമ്പുകള്‍ കമ്പനി പുറത്തിറക്കിയത് ഖത്തര്‍ പോസ്റ്റിന്റെ ഔദ്യോഗിക സ്റ്റാമ്പുകളുടെ ശേഖരത്തില്‍ വിലയേറിയ കൂട്ടിച്ചേര്‍ക്കലാണെന്ന് ഖത്തര്‍ പോസ്റ്റിലെ ഫിലാറ്റലിക് ആന്‍ഡ് മ്യൂസിയം മേധാവി ഖാലിദ് റസ്‌തോം പറഞ്ഞു.