അബുദാബി: യു.എ.ഇ-സൗദി അതിര്‍ത്തിയായ ഗുവൈഫാത്ത് വഴി യു.എ.ഇയില്‍ പ്രവേശിക്കുന്ന വിദേശ വാഹനങ്ങള്‍ക്ക് തിങ്കള്‍ മുതല്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി.
നേരത്തെ ഇന്‍ഷുറന്‍സ് എടുക്കാത്തവര്‍ മടങ്ങിപ്പോകേണ്ടെന്നും യു.എ.ഇയില്‍ പ്രവേശിക്കുന്നതിനു മുന്‍പ് ഓണ്‍ലൈനില്‍ എടുക്കാന്‍ സൗകര്യമുണ്ടെന്നും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐ.സി.പി) അറിയിച്ചു.
ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നതിന് https://aber.shory.com വെബ്‌സൈറ്റിലൂടെയോ Shory മൊബൈല്‍ ആപ്പിലൂടെയോ 2 മിനിറ്റിനകം നടപടി പൂര്‍ത്തിയാക്കാം. ഇന്‍ഷുറന്‍സ് എടുത്തവര്‍ക്ക് അതിര്‍ത്തിയില്‍ വേഗത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാമെന്നും ഐ.സി.പി അറിയിച്ചു.