അബുദാബി:ഈദ് അൽ അദ്‌ഹ അവധി ആരംഭിച്ചിരിക്കെ യു.എ.ഇയിലെ എയർപോർട്ടുകളിൽ വൻ തിരക്ക്. അബുദാബി ഇന്റർനാഷണൽ എയർപോർട്ടിൽ ജൂലൈ ഏഴുവരെ ഒമ്പത് ലക്ഷം യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നതെന്ന് അബുദാബി എയർപോർട്ട്സ് വെളിപ്പെടുത്തി.
കഴിഞ്ഞ ദിവസം മുതൽ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ജൂലൈ 7 വരെ 59 രാജ്യങ്ങളിലേക്കുള്ള 5,000 വിമാന സർവീസുകളിൽ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ ഇത്രയും യാത്രക്കാർ കടന്നുപോകുമെന്നാണ് അബുദാബി എയർപോർട്ട് കണക്കാക്കുന്നത്.
തിങ്കളാഴ്ചയും ജൂലൈ രണ്ടിനുമാണ് വലിയ തിരക്ക് പ്രതീക്ഷിക്കുന്നത്. യു.എ.ഇയിലെ അഞ്ച് വിമാനത്താവളങ്ങളിലും തിരക്കു വർധിക്കും
പെരുന്നാളവധി പ്രമാണിച്ച് യു.എ.ഇയിലെ എയർപോർട്ടുകളിൽ വൻ തിരക്ക്.
