അബുദാബി:യു.എ.ഇയിലെ ജീവനക്കാര്‍ക്ക് വരുമാനം വര്‍ധിപ്പിക്കുന്നതിന് പാര്‍ട്ട് ടൈമായി ജോലി ചെയ്ത് പ്രതിമാസം 10,000 ദിര്‍ഹം വരെ സമ്പാദിക്കാന്‍ അനുമതി. യു.എ.ഇയിലെ മിക്ക പാര്‍ട്ട് ടൈം ജോലികളും മണിക്കൂര്‍ കണക്കിനാണ് വേതനെ നല്‍കുന്നത്. പ്രധാനമായും ജീവനക്കാരുടെ കഴിവ്, തൊഴിലുടമയുടെ അത്യാവശ്യം എന്നിവയെ ആശ്രയിച്ചാണ് ഇത്തരം ജോലികള്‍.
കൂടാതെ, പാര്‍ട്ട് ടൈം ജോലിക്കാര്‍ തൊഴിലുടമകളെ ഹ്രസ്വകാല പ്രോജക്റ്റുകള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്നു.
യു.എ.ഇ നിയമപ്രകാരം, മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയത്തില്‍നിന്ന് പെര്‍മിറ്റ് നേടിയ ശേഷം ഒരു ജീവനക്കാരന് ഒന്നിലധികം തൊഴിലുടമകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാം.
വ്യവസായം, പരിചയം, ജോലിയുടെ ഉത്തരവാദിത്തങ്ങള്‍, കാലാവധി തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കി യു.എ.ഇയിലെ പാര്‍ട്ട് ടൈം ജോലികള്‍ക്കുള്ള വരുമാന സാധ്യതകള്‍ വ്യത്യാസപ്പെടാമെന്ന് ഓണ്‍ പോയിന്റ് പോര്‍ട്ടല്‍ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഡയമണ്ട് ഫെയേഴ്‌സ് പറഞ്ഞു.