മക്ക:യെമൻ സൈന്യത്തിലെ രക്തസാക്ഷികളുടെ കുടുംബത്തിൽനിന്നുള്ള രണ്ടായിരം പേർ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ആതിഥേയത്വത്തിൽ ഹജ് നിർവഹിക്കാനെത്തും. ഞായറാഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവ് രാജാവ് പുറപ്പെടുവിച്ചത്. ഹജ്ജ്, ഉംറ, സന്ദർശനം എന്നിവയ്ക്കായി ഇസ്ലാമിക കാര്യ മന്ത്രാലയം നടപ്പിലാക്കിയ പദ്ധതി അനുസരിച്ചാണിത്.
ഇസ്ലാമിനെയും മുസ്ലിംകളെയും സേവിക്കുന്നതിനുള്ള നേതൃത്വത്തിന്റെ മഹത്തായ പ്രവർത്തനങ്ങളുടെ വിപുലീകരണമായാണ് ഈ ആതിഥേയമെന്നും രക്തസാക്ഷികൾ നടത്തിയ ത്യാഗങ്ങൾക്കുള്ള നന്ദിയാണിതെന്നും മന്ത്രാലയം പറഞ്ഞു. അതിഥികളെ സ്വീകരിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും മന്ത്രാലയം പൂർത്തിയാക്കി. 62338 പേരാണ് വിവിധ കാറ്റഗറി അനുസരിച്ച് അതിഥികളായി എത്തിയത്.