GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ജിദ്ദ എയർപോർട്ടിൽ യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവ് വ്യാഴാഴ്ച മാത്രം ഒന്നര ലക്ഷത്തിലേറെ പേർ യാത്ര ചെയ്തു .

ജിദ്ദ :ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍ യാത്രക്കാരുടെ എണ്ണത്തില്‍ പുതിയ റെക്കോര്‍ഡ്. കഴിഞ്ഞ വ്യാഴാഴ്ച 900 വിമാന സര്‍വീസുകളില്‍ 1,51,000 ലേറെ യാത്രക്കാരെ ജിദ്ദ എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു. ഒന്നാം നമ്പര്‍ ടെര്‍മിനലില്‍ 88,300 ലേറെ യാത്രക്കാരെയും നോര്‍ത്ത് ടെര്‍മിനലില്‍ 19,700 ലേറെ യാത്രക്കാരെയും ഹജ് ടെര്‍മിനല്‍ കോംപ്ലക്‌സില്‍ 43,000 ലേറെ യാത്രക്കാരെയുമാണ് സ്വീകരിച്ചത്.
വ്യാഴാഴ്ച 96,000 യാത്രക്കാര്‍ ജിദ്ദ വിമാനത്താവളത്തിലെത്തുകയും 55,000 യാത്രക്കാര്‍ ജിദ്ദ എയര്‍പോര്‍ട്ടില്‍ നിന്നുള്ള സര്‍വീസുകളില്‍ ജിദ്ദ വിടുകയും ചെയ്തു. വ്യാഴാഴ്ച ജിദ്ദയിലേക്ക് വന്നവരും ജിദ്ദ വിട്ടവരുമായി 1,15,000 അന്താരാഷ്ട്ര യാത്രക്കാര്‍ ജിദ്ദ വിമാനത്താവളം ഉപയോഗിച്ചതായും ജിദ്ദ എയര്‍പോര്‍ട്ട് അറിയിച്ചു. ഇത്തവണ ജിദ്ദ വിമാനത്താവളം വഴി എട്ടു ലക്ഷത്തിലേറെ വിദേശ ഹാജിമാര്‍ എത്തിയിട്ടുണ്ട്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!