ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
SAUDI ARABIA - സൗദി അറേബ്യ SAUDI LAW - സൗദി നിയമങ്ങൾ

സൗദി വിസിറ്റിംഗ് വിസ സ്റ്റാമ്പിങ് പ്രതിസന്ധിക്ക് പരിഹാരം കോഴിക്കോട് പുതിയ VSF കേന്ദ്രം വരുന്നതായി റിപ്പോർട്ട്

മുംബൈ: കേരളത്തിൽ കൂടുതൽ വി എസ് എഫ് കേന്ദ്രങ്ങൾ വരുന്നതായി റിപ്പോർട്ട്. ഇതോടെ, സഊദിയിലേക്കുള്ള വിസ സ്റ്റാമ്പിങ് പ്രതിസന്ധിക്ക് പരിഹാരമായേക്കും. കേരളത്തിൽ കോഴിക്കോട് കേന്ദ്രമായാണ് പുതിയ കേന്ദ്രമെന്നാണ് സൂചന. ഇന്ന് മുതൽ വിസ അപ്പോയിന്റെമെന്റ്റ് എടുക്കുന്ന അവസരത്തിൽ കൊച്ചിക്ക് പുറമെ കോഴിക്കോട് കാണിക്കുന്നുണ്ട്. എന്നാൽ, ഇതിൽ തിയ്യതി, സമയം ഉൾപ്പെടെയുള്ള സ്ലോട്ടുകൾ നിലവിൽ ലഭ്യമല്ല.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഉടൻ തന്നെ കോഴിക്കോട് കേന്ദ്രം പ്രഖ്യാപിക്കപ്പെടും എന്നാണ് സൂചന. എന്നാൽ, ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകൾ ഒന്നും ലഭ്യമായിട്ടില്ല. കോഴിക്കോട് കേന്ദ്രം വന്നാൽ നിലവിലെ വിസ സ്റ്റാമ്പിങ് പ്രതിസന്ധിക്ക് ഒരു പരിധി വരെ പരിഹാരം ഉണ്ടായേക്കും. കേരളത്തിൽ കൂടുതൽ കേന്ദ്രങ്ങൾ വരണമെന്ന ആവശ്യം നേരത്തെ തന്നെ ഉയർന്നിരുന്നു. കോഴിക്കോട് കേന്ദ്രം ഔദ്യോഗികമായി ഉടൻ പ്രഖ്യാപിക്കപ്പെടും എന്ന ആശ്വാസത്തിലാണ് പ്രവാസികൾ. അപോയിന്റ്മെന്റിന് ശ്രമിക്കുമ്പോൾ സഊദി മിഷൻ കൊച്ചിയെന്നും കൊച്ചി സെലെക്ട് ചെയ്യുമ്പോൾ വി എഫ് എസ് കേന്ദ്രം കോഴിക്കോട് എന്നുമാണ് കാണിക്കുന്നത്.


മിഷൻ കൊച്ചിയും വി എഫ് എസ് കേന്ദ്രം കോഴിക്കോട് എന്നും കാണിക്കുന്നു
കൊച്ചി കേന്ദ്രമായി പുതിയ സഊദി മിഷൻ വരുമെന്നും കോഴിക്കോട് പുതിയ വിഎഫ്എസ് കേന്ദ്രം തുടങ്ങുമെന്നുമാണ് ഇത് നൽകുന്ന സൂചന. നിലവിൽ മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ മാത്രമാണ് സഊദി മിഷൻ ഉള്ളത്. മുംബൈക്ക് കീഴിൽ കൊച്ചി, ചെന്നൈ, അഹമ്മദാബാദ്, ഹൈദരാബാദ്, ബംഗളുരു എന്നിവിടങ്ങളിൽ ആണ് വി എഫ് എസ് കേന്ദ്രങ്ങൾ ഉള്ളത്.

സഊദി അറേബ്യയിലേക്കുള്ള തൊഴിൽ വിസ ഒഴികെയുള്ള ടൂറിസ്റ്റ് വിസ, റെസിഡൻസ് വിസ, പേഴ്‌സണൽ വിസിറ്റ്, സ്റ്റുഡന്റ്‌സ് വിസ തുടങ്ങിയ എല്ലാ വിസകളും
സ്റ്റാമ്പ് ചെയ്യുന്നത് വി.എഫ്.എസ്(വിസ ഫെസിലിറ്റേഷൻ സെന്റർ) വഴി മാത്രമാക്കി പരിമിതപ്പെടുത്തിയത് ഏതാനും ആഴ്ചകൾക്ക് മുമ്പാണ്. ഇത്തരത്തിലുള്ള എല്ലാ വിസകളും വി.എഫ്.എസ് കേന്ദ്രങ്ങൾ വഴി മാത്രമാണ് കോൺസുലേറ്റ് സ്വീകരിക്കുന്നത്.

നിലവിൽ സൗദിയിലേക്കുള്ള വിസ സ്റ്റാമ്പിംഗിൽ നിരവധി പ്രതിസന്ധികളുണ്ട്. സഊദിയിലേക്കുള്ള വിസിറ്റ്, റെസിഡന്റ് വിസ ഇഷ്യു ചെയ്യൽ വിഎഫ് എസിലേക്ക് മാറ്റിയിരുന്നു. മാത്രമല്ല, അപേക്ഷകർ നേരിട്ട് ചെന്ന് ബയോ മെട്രിക് നൽകുകയും വേണം. ഇത് നിരവധി പ്രവാസികളെയാണ് പ്രയാസത്തിൽ ആക്കുന്നത്. വി എഫ് എസ്‌ തഅഷീറ സെന്ററിലെ നടപടിക്രമങ്ങളിലെ നൂലാമാലകൾ മൂലം നിരവധിപേരുടെ സ്റ്റാമ്പിങ് പ്രതിസന്ധി തുടരുകയാണ്.

വിഎഫ്എസ് കേന്ദ്രം കേരളത്തില്‍ ആകെയുള്ളത് കൊച്ചിയില്‍ മാത്രമാണ്. അപേക്ഷകര്‍ വിഎഫ്എസ് കേന്ദ്രത്തിലെത്തി വിരലടയാളം എടുക്കുകയും വേണം. കുട്ടികളും പ്രായമായവരും ഉൾപ്പെടെയുള്ളവർ കൊച്ചിയിലെ കേന്ദ്രത്തിലെത്തി നടപടികൾ കൈകൊള്ളുന്നത് ഏറെ ദുരിതമാണ് ഉണ്ടാക്കുന്നത്. കേരളത്തിലെ 14 ജില്ലകളിലുള്ളവർക്ക് ആകെയുള്ളത് കൊച്ചിയിലാണ്. മുൻ കാലങ്ങളിൽ ഏതെങ്കിലും ഒരു ട്രാവൽസിൽ കൊടുത്താൽ എല്ലാം അവർ ചെയ്ത് പാസ്പോർട്ട് തിരിച്ച് തരുന്ന നടപടിയായിരുന്നു ഉണ്ടായിരുന്നു.

ജോബ് വിസക്കാണെങ്കിൽ വ്യക്തിക്ക് മെഡിക്കൽ എടുക്കാൻ പോകുന്ന ജോലി മാത്രമായിരുന്നു ഉണ്ടായിരുന്നത്. ബാക്കിയെല്ലാം ട്രാവൻസ് ചെയ്ത് തരുമായിരുന്നു. എന്നാൽ, ഇപ്പോൾ എല്ലാത്തിനും വ്യക്തികൾ നേരിട്ട് പോകേണ്ട അവസ്ഥയിലാണ്. ചുരുക്കത്തിൽ ഒരു കുടുംബത്തിന്റെ സഊദി റെസിഡന്റ് വിസയും വിസിറ്റിങ് വിസയും സ്റ്റാമ്പിങ് പ്രതിസന്ധി വലിയ ബാലികേറാമലയാണെന്ന് സാരം. പ്രവാസികളുടെ കുടുംബാംഗങ്ങളുടെയും മറ്റും വിസിറ്റ്, റെസിഡന്റ് വിസകൾ ഇഷ്യു ചെയ്യുന്നതിന് അപേക്ഷകൻ നേരിട്ട് വി എഫ് എസിലേക്ക് പോകണമെന്ന നിബന്ധന ഒഴിവാക്കണമെന്നും ഇതിനായി രാഷ്ട്രീയ സമൂഹിക മേഖലകളിൽ ഉള്ളവരുടെ ഇടപെടൽ ആവശ്യമാണെന്നും വിവിധ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.

നിങ്ങളുടെ സ്ഥാപനങ്ങളിൽ ഗവൺമെൻറ് ക്വാളിഫൈഡ് ബില്ലിംഗ് സോഫ്റ്റ്‌വെയർ ആണെന്ന് ഉറപ്പുവരുത്തു…

ഓൺലൈൻ ക്ലൗഡ് ബില്ലിംഗ് സോഫ്റ്റ്‌വെയർ

ഇവിടെ ക്ലിക്ക് ചെയ്തു വാട്സാപ്പിൽ ബന്ധപ്പെടാം

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!