മക്ക:ഹജ് ദിവസങ്ങളിൽ പുണ്യസ്ഥലങ്ങളിൽ ദ്രവീകൃത പാചക വാതകം ഉപയോഗിക്കുന്നതിന് കർശന വിലക്കുള്ളതായി സിവിൽ ഡിഫൻസ് വ്യക്തമാക്കി. തീർഥാടകരുടെ സുരക്ഷ മുൻനിർത്തിയാണ് ഗ്യാസ് ഉപയോഗം വിലക്കിയതെന്നും സിവിൽ ഡിഫൻസ് പറഞ്ഞു. ഹജ് കർമത്തിനിടെ തീർഥാടകർ ദ്രാവകങ്ങൾ കുടിക്കുന്നത് വർധിപ്പിക്കണമെന്നും വെയിലേൽക്കാത്ത സ്ഥലങ്ങളിൽ കഴിയണമെന്നും കുടകൾ ഉപയോഗിക്കണമെന്നും ഹജ്, ഉംറ മന്ത്രാലയവും ആവശ്യപ്പെട്ടു.