ഇഖാമയിലെ ഫോട്ടോ മാറ്റാൻ സാധിക്കും. അതിന് സ്പോൺസർ ജവാസാത്ത് ഓഫീസിൽനിന്ന് അപ്പോയിന്റ്മെന്റ് മുൻകൂട്ടി വാങ്ങുകയും എന്റെ തൊഴിലാളിയുടെ ഇഖാമയിലെ ഫോട്ടോ മാറ്റണമെന്ന് ആവശ്യപ്പെടുകയുമാണ് വേണ്ടത്. ഇഖാമയിലെ ഫോട്ടോ മാറ്റുന്നതിന് പാസ്പോർട്ടിലെ ഫോട്ടോ പുതിയതും പാസ്പോർട്ടിന് കാലാവധിയും ഉണ്ടായിരിക്കണം. പാസ്പോർട്ടിലെ ഫോട്ടോ പഴയതാണെങ്കിൽ പുതിയ ഫോട്ടോയുമായി സാമ്യമുണ്ടാവണമെന്നില്ല. അതിനാൽ പുതിയ ഫോട്ടോ ഉള്ള പാസ്പോർട്ടുമായായിരിക്കണം ജവാസാത്തിനെ സമീപിക്കാൻ.