മക്ക:ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഹറംകാര്യ വകുപ്പ് ഹജ് തീര്‍ഥാടകര്‍ക്കിടയില്‍ 10,000 കുടകളും 2,000 നമസ്‌കാര പടങ്ങളും സൗജന്യമായി വിതരണം ചെയ്തു. കഴിഞ്ഞ ദിവസങ്ങളിലും സാമൂഹികാര്യ വിഭാഗം തീര്‍ഥാടകര്‍ക്കിടയില്‍ കുടകള്‍ വിതരണം ചെയ്തിരുന്നു. തുടര്‍ച്ചയായി ഇത് പതിനൊന്നാം വര്‍ഷമാണ് ഹറംകാര്യ വകുപ്പിനു കീഴിലെ സാമൂഹികകാര്യ വിഭാഗം കുടകളും നമസ്‌കാര പടങ്ങളും സൗജന്യമായി വിതരണം ചെയ്യുന്നത്. ഹാജിമാര്‍ക്ക് ഏറ്റവും മികച്ച സേവനങ്ങള്‍ നല്‍കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കുടകളും നമസ്‌കാര പടങ്ങളും സൗജന്യമായി വിതരണം ചെയ്യുന്നതെന്ന് ഹറംകാര്യ വകുപ്പില്‍ സാമൂഹികകാര്യങ്ങള്‍ക്കുള്ള അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ജനാദി ബിന്‍ അലി മുദഖലി പറഞ്ഞു.