ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
SAUDI ARABIA - സൗദി അറേബ്യ

മശാഇർ മെട്രോ പരീക്ഷണയോട്ടം നടത്തി

മക്ക:ജ് തീർഥാടകർക്ക് പുണ്യസ്ഥലങ്ങളിൽ സുഖകരവും നൂതനവുമായ യാത്രാനുഭവം സമ്മാനിക്കാൻ ലക്ഷ്യമിട്ട് ഏർപ്പെടുത്തിയ മശാഇർ മെട്രോ ഹജിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി പരീക്ഷണ സർവീസുകൾ നടത്തുന്നു. ആവശ്യമായ റിപ്പയർ ജോലികൾ നടത്തി തകരാറുകൾ തീർത്ത് ട്രെയിനുകളുടെയും റെയിൽ പാതകളുടെയും കൺട്രോൾ, സുരക്ഷ സംവിധാനങ്ങളുടെയും മറ്റും സുസജ്ജത ഉറപ്പു വരുത്തുകയാണ് പരീക്ഷണ സർവീസുകളിലൂടെ ചെയ്യുന്നത്.
ട്രെയിനുകളിൽ കനത്ത അറ്റകുറ്റപ്പണികൾ നടത്താൻ ഈ വർഷം പുതുതായി 96 ലേറെ മെക്കാനിക്കൽ, ഇലക്ട്രിക്കൽ മെയിന്റനൻസ് ഉപകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മെയിന്റനൻസ് പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ മാസങ്ങളിൽ ഒമ്പതു ട്രെയിനുകൾ പൂർണമായും നവീകരിച്ചു. സ്‌ക്രീനുകളും ശബ്ദസംവിധാനങ്ങളും വഴി യാത്രക്കാരുമായി ആശയവിനിമയം നടത്തുന്ന സംവിധാനങ്ങളും സിഗ്നൽ സംവിധാനങ്ങളും നവീകരിച്ചു.


ഈ വർഷം ഹജ് കാലത്ത് മശാഇർ മെട്രോയിൽ ജോലി ചെയ്യാൻ 90,000 ലേറെ പേർ മുന്നോട്ടു വന്നിരുന്നു. ഇക്കൂട്ടത്തിൽ 5000 പേർ മുൻവർഷങ്ങളിൽ മശാഇർ മെട്രോയിൽ ജോലി ചെയ്ത് പരിചയ സമ്പത്ത് നേടിയവരായിരുന്നു. റിക്രൂട്ട്‌മെന്റ് മാനദണ്ഡങ്ങൾക്കനുസരിച്ച് അപേക്ഷകരിൽ നിന്ന് ആദ്യ ഘട്ടത്തിൽ 30,000 പേരെ തെരഞ്ഞെടുത്തു. പിന്നീട് 11,000 ഓളം പേരുമായി ഇന്റർവ്യൂ നടത്തി. ഇക്കൂട്ടത്തിൽ നിന്ന് ഈ വർഷത്തെ ഹജ് കാലത്ത് മെട്രോയിൽ ജോലി ചെയ്യുന്നതിന് 7500 ലേറെ പേരെ നിയോഗിച്ചു. അറബിക്കു പുറമെ അഞ്ചു ഭാഷകൾ കൂടി സംസാരിക്കുന്നവർ ഇക്കൂട്ടത്തിലുണ്ട്.
പതിനഞ്ചു വർഷത്തിനിടെ പുണ്യസ്ഥലങ്ങളിൽ സൗദി അറേബ്യ നടപ്പാക്കിയ പ്രധാന പദ്ധതികളിൽ ഒന്നാണ് മശാഇർ മെട്രോ. മികച്ച പ്രായോഗികവും പ്രവർത്തനപരവുമായ ഗവേഷണത്തിനുള്ള അമേരിക്കയിൽ നിന്നുള്ള ഫ്രാൻസ് എഡിൽമാൻ അവാർഡ് അടക്കം നിരവധി രാജ്യാന്തര പുരസ്‌കാരങ്ങൾ മശാഇർ മെട്രോ നേടിയിട്ടുണ്ട്. കഴിഞ്ഞ നൂറു വർഷത്തിനിടെ ലോകത്ത് നടപ്പാക്കിയ ഏറ്റവും മികച്ച 24 പദ്ധതികളിൽ ഒന്നായി ഓർഗനൈസേഷൻ ഓഫ് ദി ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് കൺസൾട്ടിംഗ് എൻജിനീയേഴ്‌സ് മശാഇർ മെട്രോയെ തെരഞ്ഞെടുത്തിട്ടുണ്ട്.


രണ്ടു വർഷം നീണ്ട നിർമാണ ജോലികൾ പൂർത്തിയാക്കി 2010 നവംബറിൽ ആണ് മശാഇർ മെട്രോ പ്രവർത്തനം തുടങ്ങിയത്. ചൈനീസ് റെയിൽ കൺസ്ട്രക്ഷൻ കമ്പനിയാണ് പദ്ധതി നടപ്പാക്കിയത്. അറഫയിലെ ട്രെയിൻ സ്റ്റോറേജ് ഏരിയ മുതൽ ജംറ പാലം വരെ 18 കിലോമീറ്റർ നീളമുള്ള പാതയിൽ സർവീസ് നടത്തുന്ന മശാഇർ മെട്രോയിൽ അറഫ, മിന, മുസ്ദലിഫ എന്നിവിടങ്ങളിൽ മൂന്നു വീതം സ്റ്റേഷനുകളാണുള്ളത്. മണിക്കൂറിൽ 80 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ട്രെയിനുകൾ മിനാക്കും അറഫക്കുമിടയിലെ ദൂരം 20 മിനിറ്റിനുള്ളിൽ താണ്ടും.
ആകെ പതിനേഴു ട്രെയിനുകളാണ് മശാഇർ മെട്രോയിൽ സർവീസിന് ഉപയോഗിക്കുന്നത്. ഇതിൽ ഓരോ ട്രെയിനിലും മൂവായിരം പേർക്ക് വീതം യാത്ര ചെയ്യാൻ സാധിക്കും. ആകെ യാത്രക്കാരിൽ 20 ശതമാനം പേർക്ക് സീറ്റ് കപ്പാസിറ്റിയുണ്ട്. മണിക്കൂറിൽ 72,000 പേർക്ക് യാത്രാ സൗകര്യം നൽകാൻ മശാഇർ മെട്രോക്ക് ശേഷിയുണ്ട്. മൂന്നര ലക്ഷത്തിലേറെ ഹാജിമാർക്ക് പുണ്യസ്ഥലങ്ങൾക്കിടയിൽ മശാഇർ മെട്രോ യാത്രാ സൗകര്യം നൽകുന്നു.


ധാരാളം തീർഥാടകരെ ഉൾക്കൊള്ളാൻ സാധിക്കുന്നതിന് സ്റ്റേഷനുകളിലെ കാത്തിരിപ്പ് കേന്ദ്രങ്ങളെ ബോർഡിംഗ് ഏരിയകളിൽ നിന്നും ബോർഡിംഗ് പ്ലാറ്റ്‌ഫോമുകളെയും നിർഗമന പ്ലാറ്റ്‌ഫോമുകളെയും വേർതിരിച്ചിട്ടുണ്ട്. ട്രെയിൻ സ്റ്റേഷനുകളിൽ എതിർവശത്തു നിന്ന് സ്റ്റേഷന്റെ താഴത്തെ നിലയിലേക്ക് യാത്രക്കാരെ എത്തിക്കാൻ കണക്ടിംഗ് ബ്രിഡ്ജുകളും സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ നിന്ന് യാത്രക്കാർക്കുള്ള നീക്കങ്ങൾക്ക് ചരിവുകളും സ്റ്റേഷനുകളിലേക്കുള്ള പ്രവേശനവും പുറത്തുകടക്കലും സുഗമമാക്കാൻ ലക്ഷ്യമിട്ടുള്ള ലിഫ്റ്റുകളുമുണ്ട്.
ഹാജിമാരുടെ പ്രവേശനവും പുറത്തുകടക്കലും എളുപ്പമാക്കാൻ എല്ലാ ട്രെയിനുകളിലും ഓരോ വശത്തും 60 വീതം ഡോറുകളുണ്ട്. ഇത്രയും ഡോറുകൾ വീതം സ്റ്റേഷനുകളിലുമുണ്ട്. പുണ്യസ്ഥലങ്ങളിലെ റോഡുകളിൽ നിന്ന് 50,000 ഓളം ബസുകൾ അകറ്റിനിർത്താൻ മശാഇർ മെട്രോ സർവീസ് സഹായിക്കുന്നു. ഗതാഗതത്തിരക്കും കാർബൺ ബഹിർഗമനവും കുറക്കാനും ഇത് സഹായിക്കുന്നു.


വൈദ്യുതിയിൽ പ്രവർത്തിക്കുന്ന പ്രകൃതി സൗഹൃദമായ മശാഇർ മെട്രോയിൽ കാർബൺ ബഹിർഗമനം പൂജ്യമാണ്. ഇത് പുണ്യസ്ഥലങ്ങളിൽ പരിസ്ഥിതി സംരക്ഷണത്തിനും ഹാജിമാരുടെ പൊതുആരോഗ്യം കാത്തുസൂക്ഷിക്കാനും സഹായിക്കുന്നു. കൊറോണ മഹാമാരി വ്യാപനത്തിനു മുമ്പ് ഹിജ്‌റ 1440 ലെ ഹജ് കാലത്ത് 2170 സർവീസുകളിൽ ആകെ 23 ലക്ഷം പേർ മശാഇർ മെട്രോയിൽ യാത്ര ചെയ്തു. കൊറോണ മഹാമാരി വ്യാപനം തടയാനുള്ള നിയന്ത്രണങ്ങൾ നിലവിലുണ്ടായിരുന്ന 2020, 2021 വർഷങ്ങളിൽ മശാഇർ മെട്രോ സർവീസുകൾ നടത്തിയിരുന്നില്ല. കഴിഞ്ഞ കൊല്ലം മശാഇർ മെട്രോ സർവീസ് പുനരാരംഭിച്ചു. കഴിഞ്ഞ കൊല്ലത്തെ ഹജ് ദിവസങ്ങളിൽ 2228 സർവീസുകളിൽ ആകെ 13 ലക്ഷം പേരാണ് മശാഇർ മെട്രോയിൽ യാത്ര ചെയ്തത്. സമീപ കാലത്ത് മശാഇർ മെട്രോയുടെ ചുമതല സൗദി അറേബ്യ റെയിൽവേയ്‌സിലേക്ക് മാറ്റിയിട്ടുണ്ട്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!