മക്ക:വിശുദ്ധ ഹറമിൽ 35,000 പഴയ മുസ്ഹഫ് കോപ്പികൾക്കു പകരം പുതിയ മുസ്ഹഫ് കോപ്പികൾ സ്ഥാപിച്ചു. ഈ വർഷത്തെ ഹജ് സീസൺ പദ്ധതിയുടെ ഭാഗമായാണ് ഹറംകാര്യ വകുപ്പിനു കീഴിലെ മുസ്ഹഫ് കാര്യ വിഭാഗം പഴയ മുസ്ഹഫ് കോപ്പികൾ എടുത്തുമാറ്റി പുതിയ മുസ്ഹഫ് കോപ്പികൾ സ്ഥാപിച്ചത്.
ഹജ് തീർഥാടകരുടെ തിരക്ക് വർധിച്ചതോടെയാണ് അന്ധരുടെ ഉപയോഗത്തിനുള്ള ബ്രെയിൽ ലിപിയിലുള്ള മുസ്ഹഫ് കോപ്പികൾ, ഇംഗ്ലീഷ്, ഉർദു, ഇന്തോനേഷ്യ അടക്കമുള്ള ഭാഷകളിലെ ഖുർആൻ വിവർത്തനങ്ങൾ, വലിപ്പം കൂടിയ മുസ്ഹഫ് കോപ്പികൾ, അറബിയിലുള്ള ഖുർആൻ വ്യാഖ്യാനം എന്നിവ ഉൾപ്പെടെ മദീന കിംഗ് ഫഹദ് മുസ്ഹഫ് പ്രിന്റിംഗ് കോംപ്ലക്‌സിൽ അച്ചടിച്ച വ്യത്യസ്ത കോപ്പികൾ ഹറമിന്റെ എല്ലാ ഭാഗങ്ങളിലും സ്ഥാപിച്ചതെന്ന് മുസ്ഹഫ് കാര്യ വിഭാഗം മേധാവി സഅദ് അൽനദ്‌വി പറഞ്ഞു.