മക്ക: വിശുദ്ധ ഹറമിൽ തിരക്കൊഴിവാക്കാൻ തീർഥാടകർ നാലു കാര്യങ്ങൾ പാലിക്കണമെന്ന് ഹജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. തിരക്കൊഴിവാക്കാനും ഭക്തിയോടെയും ശാന്തമായും ആരാധനകൾ നടത്താനും തീർഥാടകർ നാലു മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് മന്ത്രാലയം പറഞ്ഞു. ഉന്തും തള്ളും ഒഴിവാക്കൽ, സുരക്ഷാ സൈനികരുടെ നിർദേശങ്ങൾ പാലിക്കൽ, മാസ്‌ക് ധരിക്കൽ, ക്ഷമയോടെ കാത്തിരിക്കൽ എന്നീ കാര്യങ്ങളാണ് ഹറമിൽ തിരക്കൊഴിവാക്കാൻ തീർഥാടകർ പാലിക്കേണ്ടതെന്ന് മന്ത്രാലയം പറഞ്ഞു.
ഹറമിൽ തിരക്ക് ഒഴിവാക്കാൻ നിർദ്ദേശങ്ങളുമായി ഹജ്ജ്,ഉംറ മന്ത്രാലയം
