ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

യുഎഇയിൽ വിസിറ്റിംഗ് വിസയുടെ കാലാവധി നാലുമാസം വരെ നീട്ടാം

അബുദാബി:പ്രവാസികള്‍ക്ക് രാജ്യത്തിന് പുറത്തു പോകാതെ തന്നെ സന്ദര്‍ശക വിസ പുതുക്കാമെന്നറിയിച്ച് യുഎഇ. 30 മുതല്‍ 60 ദിവസം വരെ കാലാവധിയുള്ള വിസകളുള്ള വിദേശികള്‍ക്ക് രാജ്യത്ത് തന്നെ തുടര്‍ന്നുകൊണ്ട് കാലാവധി 30 ദിവസത്തേയ്ക്ക് കൂടി നീട്ടാന്‍ സഹായിക്കുന്നതാണ് പുതിയ നടപടി. കൂടാതെ ഒരു സന്ദര്‍ശക വിസയുടെ കാലാവധി പരമാവധി 120 ദിവസം വരെ നീട്ടാമെന്നും അധികൃതര്‍ അറിയിച്ചു.
ഒരു മാസത്തേയ്ക്ക് വിസ നീട്ടി ലഭിക്കാന്‍ പ്രവാസികള്‍ക്ക് 1150 ദിര്‍ഹമാണ് ചെലവ് വരുന്നത് എന്നാണ് ട്രാവല്‍ ഏജന്‍സികള്‍ അറിയിക്കുന്നത്. രാജ്യത്തിന് പുറത്ത് പോകാതെ വിസ പുതുക്കാനായുള്ള സൗകര്യം യുഎഇയില്‍ മുന്‍പ് നിലവിലുണ്ടായിരുന്നു. ഇത് പിന്‍വലിച്ചത് സന്ദര്‍ശക വിസയില്‍ ബന്ധുക്കളെ രാജ്യത്തെത്തിച്ച പ്രവാസികള്‍ക്ക് തിരിച്ചടിയായിരുന്നു. നടപടി പുനരുജ്ജീവിപ്പിച്ചത് അനാവശ്യമായ ചെലവില്‍ നിന്നും സമയനഷ്ടത്തില്‍ നിന്നും പ്രവാസികളെ കരകയറ്റും.
അതേസമയം കഴിഞ്ഞ ഏപ്രിലിലാണ് രാജ്യത്ത് വിസിറ്റ് വിസയിലെത്തുന്നവര്‍ക്കായി പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പാടാക്കിയത്. യുഎഇയില്‍ അടുത്ത ബന്ധുക്കളുള്ളവര്‍ക്ക് മാത്രമാണ് വിസ അനുവദിക്കുക എന്നതായിരുന്നു നിലവില്‍ വന്ന നിയന്ത്രണം. ഏതെങ്കിലും യുഎഇ പൗരന്റെ അടുത്ത ബന്ധുവിനോ സുഹൃത്തിനോ മാത്രമേ വിസ അനുവദിക്കു എന്ന നിയമം വിദേശികളുടെ സന്ദര്‍ശനവും താമസവും കൂടുതല്‍ നിയന്ത്രിക്കാനായാണ് നടപ്പിലാക്കിയത്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

NEWS - ഗൾഫ് വാർത്തകൾ

യുഎഇയില്‍ പുതിയ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോളിനും ഡീസലിനും വില കുറഞ്ഞു

അബുദാബി: യുഎഇയില്‍ ഒക്ടോബര്‍ മാസത്തേക്ക് ബാധകമായ ഇന്ധന വില ദേശീയ ഫ്യുവല്‍ പ്രൈസ് കമ്മിറ്റി പ്രഖ്യാപിച്ചു. സെപ്തംബര്‍ മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും വില കുറഞ്ഞു. സൂപ്പര്‍
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഇയാൻ ചുഴലിക്കാറ്റിൽ കുടുങ്ങിയ സഊദി സ്വദേശികളെ ഒഴിപ്പിക്കൽ തുടങ്ങി

ജിദ്ദ: അമേരിക്കയിൽ വീശിയടിച്ച ഇയാൻ ചുഴലിക്കാറ്റിൽ കുടുങ്ങിയ സഊദി സ്വദേശികളെ ഒഴിപ്പിക്കൽ തുടങ്ങി.യുഎസിലെ സഊദി അറേബ്യയുടെ അംബാസഡർ രാജകുമാരി റീമ ബിന്റ് ബന്ദർ വെള്ളിയാഴ്ച ഹൂസ്റ്റണിലെ കോൺസൽ
error: Content is protected !!