ജിദ്ദ:അത്യുഷ്ണത്തിന് ആരംഭമായതോടെ സൗദിൽ മധ്യാഹ്ന വിശ്രമ നിയമം ജൂൺ 15 മുതൽ പ്രാബല്ല്യത്തിലാകും. ഉച്ചയ്ക്ക് പന്ത്രണ്ടു മുതൽ വൈകിട്ട് മൂന്നു വരെയുള്ള സമയത്ത് തുറസ്സായ സ്ഥലങ്ങളിൽ വെയിലേൽക്കുന്ന സ്ഥലങ്ങളിൽ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കുന്നതിന് സെപ്റ്റംബർ 15 വരെയുള്ള മൂന്നു മാസത്തേക്കാണ് വിലക്കേർപെടുത്തിയിരിക്കുന്നത്. സൗദി തൊഴിൽ വിപണി ആകർഷകമാക്കുന്നതിനും മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലുമാണ് ഉത്തരവെന്ന് അൽ റാജ്ഹി പറഞ്ഞു. തൊഴിലാളികളുടെ ആരോഗ്യത്തിനു പ്രാധാന്യം നൽകുന്നതോടൊപ്പം അപകട സാധ്യതകൾ കുറക്കാനും നിയമം വഴി സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.