റിയാദ്- സൗദി അറേബ്യയുടെ വികസന കുതിപ്പിന് കരുത്ത് പകരാനെത്തുന്ന റിയാദ് എയര്‍ തലസ്ഥാന നഗരിയായ റിയാദിനെ വട്ടമിട്ട് പറന്നു. സൗദി വ്യോമ സേന വിമാനങ്ങളുടെ അകമ്പടിയോടെയായിരുന്നു വിമാനം നഗരത്തെ വട്ടമിട്ടത്. സ്വദേശികള്‍ക്കും വിദേശികള്‍ക്കും വിമാനത്തെ കണ്ട് ആസ്വദിക്കാനുള്ള അവസരമായാണ് കമ്പനിയുടെ ആദ്യ വിമാനം ആകാശത്ത് വട്ടമിട്ടത്.
റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ബി787 ബോയിംഗ് റിയാദ് എയര്‍ വിമാനം ഉച്ചക്ക് ഒരു മണിക്കാണ് ആകാശത്തേക്ക് ഉയര്‍ന്നത്. ബോളിവാഡ് സിറ്റി, കിംഗ്ഡം സെന്റര്‍, കിംഗ് സൗദ് യൂണിവേഴ്സിറ്റി, കിംഗ് ഖാലിദ് യൂണിവേഴ്സിറ്റി, ഫൈസലിയ ടവര്‍, മുറബ്ബ എന്നിവിടങ്ങള്‍ക്ക് മുകളിലൂടെയാണ് വിമാനം പറന്നത്.
വീഡിയോ കാണാനായി താഴെയുള്ള ലിങ്കിൽ തൊടുക?