റിയാദ്:സൗദി അറേബ്യയുടെ പുതിയ ദേശീയ വിമാന കമ്പനിയായ റിയാദ് എയറിന്റെ വിമാനം നാളെ (തിങ്കള്‍) തലസ്ഥാനമായ റിയാദിനു മുകളില്‍ വട്ടമിടും. താഴ്ന്നു പറക്കുന്ന വിമാനം കാണാന്‍ റിയാദ് എയര്‍ സ്വദേശികളോടും വിദേശികളോടും അഭ്യര്‍ഥിച്ചു. ചരിത്ര നിമിഷത്തിനു സാക്ഷികാളാകാനാണ് കമ്പനി ജനങ്ങളെ ആഹ്വാനം ചെയ്തത്.
റിയാദ് എയറിന്റെ ഡിസൈനും മറ്റുമടങ്ങിയ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം കമ്പനി സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.
പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിനുവേണ്ടി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പ്രഖ്യാപിച്ച റിയാദ് എയര്‍ 2025 ആദ്യമാണ് റുഗലര്‍ സര്‍വീസ് തുടങ്ങുക. 2030 ആകുമ്പോഴേക്കും ലോകത്തെ 100 എയര്‍പോര്‍ട്ടുകളിലേക്ക് സര്‍വീസ് തുടങ്ങുകയാണ് ലക്ഷ്യം.