ദോഹ:വേനൽ അവധിക്ക് യാത്ര ചെയ്യുന്നവരിൽ നേരത്തെ ചെക്കിൻ ചെയ്യുന്നവർക്ക് പ്രത്യേക ആനുകൂല്യങ്ങളുമായി ഖത്തർ എയർവേയ്‌സ്.
എയർപോർട്ടിലെ തിരക്ക് ഒഴിവാക്കാനും യാത്ര സുഗമമാക്കാനും ഏറ്റവും തിരക്കേറിയ ജൂൺ 15 മുതൽ 30 വരെ യാത്ര ചെയ്യുന്നവർ നേരത്തെ ചെക്കിൻ ചെയ്യുവാൻ ഖത്തർ എയർവേയ്‌സ് യാത്രക്കാരെ പ്രോത്സാഹിപ്പിക്കുന്നു.
ദോഹ എയർപോർട്ടിലെ 11-ാം നമ്പർ വരിയിൽ യാത്രയുടെ 12 മണിക്കൂർ മുമ്പ് വരെ ചെക്കിൻ ചെയ്യാൻ സൗകര്യമുണ്ട്. ഇങ്ങനെ നേരത്തെ ചെക്കിൻ ചെയ്യുന്നവർക്ക് 5 കിലോ അഡീഷണൽ ബാഗേജ് അലവൻസും ഒരു മണിക്കൂർ സൗജന്യ പാർക്കിംഗും അനുവദിക്കുമെന്ന് ഖത്തർ എയർവേയ്‌സ് അറിയിച്ചു.