ദോഹ:ഖത്തറിൽ റിയൽ എസ്റ്റേറ്റ് മേഖലയെ ഉത്തേജിപ്പിക്കാൻ പുതിയ നിയമം വരുന്നതായി റിപ്പോർട്ട്. റിയൽ എസ്റ്റേറ്റ് മേഖലയെ ഉത്തേജിപ്പിക്കാൻ ഖത്തർ നിയമങ്ങൾ വികസിപ്പിക്കുകയാണെന്ന് ഖത്തർ മുനിസിപ്പാലിറ്റി മന്ത്രി ഡോ.അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ സുബൈ അഭിപ്രായപ്പെട്ടു.
ഷെറാട്ടൺ ഹോട്ടലിൽ നടക്കുന്ന പ്രഥമ ഖത്തർ റിയൽ എസ്റ്റേറ്റ് ഫോറത്തിൽ ‘റിയൽ എസ്റ്റേറ്റിലെ ഭാവി പ്രവണതകൾ’ എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
റിയൽ എസ്റ്റേറ്റ് മേഖലയെ നിയന്ത്രിക്കുന്നതിനായി മുനിസിപ്പാലിറ്റി മന്ത്രാലയം പ്രോപ്പർട്ടി ഓണേഴ്‌സ് അസോസിയേഷൻ നിയമവും മറ്റു നിയമങ്ങളും ചട്ടങ്ങളും വികസിപ്പിക്കുന്നു. നീതിന്യായ മന്ത്രാലയം ഉൾപ്പെടെ രാജ്യത്തെ എല്ലാ പ്രസക്തമായ മന്ത്രാലയങ്ങളുടെയും ഏജൻസികളുടെയും യോജിച്ച ശ്രമങ്ങളോടെയാണ് അവ തയാറാക്കുന്നത്. റിയൽ എസ്റ്റേറ്റ് മേഖലയെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്ന വ്യവസ്ഥകളും നിയമ നിർമാണങ്ങളും ചട്ടങ്ങളും തയാറാക്കുന്നതിലൂടെ റിയൽ എസ്റ്റേറ്റ് മേഖലയുടെ വികസനത്തിനും നിയന്ത്രണത്തിനും മന്ത്രാലയം പിന്തുണ നൽകുന്നുണ്ടെന്നും മന്ത്രി ഡോ.അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ സുബൈ പറഞ്ഞു.