റിയാദ്: ഡ്രൈവിംഗ് ലൈസൻസിന്റെയും അബ്ഷിർ ഇൻഡിവിജ്വൽ ഡിജിറ്റൽ ഡ്രൈവിംഗ് ലൈസൻസിന്റെയും ഗുണങ്ങൾ വ്യക്തമാക്കി സഊദി ട്രാഫിക് വിഭാഗം. പരിശോധന സമയങ്ങളിൽ ഒറിജിനൽ ലൈസൻസ് കൈവശം ഇല്ലെങ്കിൽ ഡിജിറ്റൽ ലൈസൻസ് മതിയാകുമെന്നും മുറൂർ വ്യക്തമാക്കുന്നു.
ഒറിജിനൽ ലൈസൻസ് കൈവശം വയ്ക്കാത്ത സാഹചര്യത്തിൽ അബ്ഷിർ ഇൻഡിവിജ്വൽ ആപ്പിലെ ഡ്രൈവിംഗ് ലൈസൻസ് ഡ്രൈവറുടെ ലൈസൻസ് സാധുത പരിശോധിക്കുന്നതിനുള്ള പ്രക്രിയ സുഗമമാക്കുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.
ഇന്റർനെറ്റ് കണക്ഷന്റെ ആവശ്യമില്ലാതെ തന്നെ സ്‌മാർട്ട് ഫോണുകളിൽ പകർപ്പ് ഡൺലോഡ് ചെയ്യാനായി സാധിക്കും, വേരിയബിൾ ക്വിക്ക് റെസ്‌പോൺസ് കോഡിന്റെ (ക്യുആർ കോഡ്) ഡിജിറ്റൽ പതിപ്പ് പരിശോധന സമയത്ത് ഏറെ ഉപകാരമാകുമെന്നും അധികൃതർ വ്യക്തമാക്കി.
بإمكانك استعراض رخصة القيادة ورخصة السير بنسختها الرقمية من تطبيق أبشر أفراد، وإبرازها للجهات الأمنية المسؤولة.#المرور_السعودي pic.twitter.com/kG1e75f0vK
— المرور السعودي (@eMoroor) June 3, 2023