യു.എ.ഇ: കള്ളപ്പണം തടയൽ നിയമം കർശനമായി നടപ്പാക്കി യു.എ.ഇ.
നിയമലംഘനം വരുത്തിയ 137 കമ്പനികളിൽ നിന്നും വൻതുക ഈടാക്കിയതായി അധികൃതർ വെളിപ്പെടുത്തി. സാമ്പത്തിക ഇടപാടുകളിൽ സുതാര്യത ഉറപ്പാക്കാൻ നിന്ന് സാമ്പത്തിക മന്ത്രാലയം ഈടാക്കിയത് 65.9 ദശലക്ഷം ദിർഹമാണ്.
ശക്തമായ നടപടികളും യു.എ.ഇ തുടരും. നടപ്പുവർഷം ആദ്യ പാദത്തിൽ നിയമലംഘനം നടത്തിയ കമ്പനികളിൽ
സാമ്പത്തികേതര ബിസനസ് മേഖലകളിൽ പ്രവർത്തിക്കുന്ന 840 കമ്പനികളിലാണ്
സാമ്പത്തിക മന്ത്രാലയം പരിശോധന നടത്തിയത്. കള്ളപ്പണം തടയൽ നിയമവും
ഭീകരസംഘടനകൾക്ക് ധനസഹായം
തടയുന്നതിനുമുള്ള നിയമവും
ലംഘിച്ചതായികണ്ടെത്തിയതിനെ തുടർന്നാണ് 137 കമ്പനികൾക്ക് ഫൈൻ
ചുമത്തിയത്. കള്ളപ്പണം തടയുന്നതിനും
തടയുന്നതിനുമായി 2018ൽ യു.എ.ഇ
ഫെഡറൽ നിയമങ്ങൾ പാസാക്കിയിരുന്നു.ഇവ യു.എ.ഇയിലെ കമ്പനികൾ പൂർണമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പരിശോധനയെന്ന് സാമ്പത്തിക മന്ത്രാലയം അറിയിച്ചു. ധനേതര മേഖലകളിൽ പ്രവർത്തിക്കുന്ന റിയൽ എസ്റ്റേറ്റ് ഏജന്റുകൾ, ബ്രോക്കർമാർ, രത്നക്കൽ വ്യാപാരികൾ, ഓഡിറ്റർമാർ, കോർപറേറ്റ് സേവന ദാതാക്കൾ എന്നിവരെയാണ് നിരീക്ഷണവിധേയമാക്കിയത്. മൂന്നു മാസത്തിനിടെ ആകെ 831 നിയമലംഘനങ്ങൾ കണ്ടെത്തി.ഭീകരവാദപട്ടികയിൽ പേരുള്ളവരുടെ ഇടപാടുകളും പരിശോധിക്കുന്നതിനായുള്ള ആഭ്യന്തര നടപടിയും നയവും രൂപവത്ക്കരിക്കുന്നതിൽ സ്ഥാപനങ്ങൾ പരാജയപ്പെട്ടതായും പരിശോധനയിൽ വ്യക്തമായി.
യുഎഇയിൽ കള്ളപ്പണം തടയൽ നിയമം ലംഘിച്ച 137 കമ്പനികളിൽ നിന്നും വൻ തുക ഈടാക്കി
