ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
UAE - യുഎഇ

അബുദാബിയിൽ രണ്ടിടത്ത് സൗജന്യ ടാക്സി ലഭ്യം

അബുദാബി: യാസ് ദ്വീപിലെയും സാദിയാത്ത് ദ്വീപിലെയും സന്ദര്‍ശകര്‍ക്ക് ഈദ് അല്‍ അദ്ഹ അവധിക്കാലത്ത് അബുദാബിയിലെ രണ്ട് പ്രമുഖ വിനോദ കേന്ദ്രം ചുറ്റിക്കറങ്ങാന്‍ ഡ്രൈവറില്ലാത്ത ടാക്‌സികളില്‍ സൗജന്യ സവാരി ആസ്വദിക്കാം.അബുദാബിയിലെ ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ (ഐടിസി അബുദാബി) ഒരു ട്വീറ്റില്‍, ”പൊതുജനങ്ങള്‍ക്ക് Txai എന്ന സൗജന്യ സെല്‍ഫ് ഡ്രൈവിംഗ് വാഹന സേവനം പ്രയോജനപ്പെടുത്താമെന്ന് അറിയിച്ചു.ഈ സേവനം ഉയര്‍ന്ന നിലവാരത്തിലുള്ള സുരക്ഷയും അതുല്യമായ യാത്രയും ഉറപ്പാക്കുന്നുവെന്നും ഐടിസി അബുദാബി കൂട്ടിച്ചേര്‍ത്തു. വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ സ്വദേശികൾക്കിടയിലും വിദേശികൾക്കിടയിലും തൊഴിൽ ഇല്ലായ്മ വർദ്ധിക്കുന്നു

റിയാദ്- സൗദി അറേബ്യയില്‍ സ്വദേശികളിലും വിദേശികളിലും തൊഴിലില്ലായ്മ നിരക്കില്‍ വര്‍ധന. നടപ്പുവര്‍ഷം ആദ്യ പാദത്തില്‍ സ്വദേശികള്‍ക്കിടിയിലെ തൊഴിലില്ലായ്മ നിരക്ക് 8.5 ശതമാനമായി ഉയര്‍ന്നതായിജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ ലേബര്‍ ഫോഴ്‌സ് സര്‍വേ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം നാലാം പാദത്തില്‍ എട്ട് ശതമാനമായിരുന്നു സൗദികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക്. ഇതാണ് 8.5 ശതമാനമായി ഉയര്‍ന്നത്.അതേസമയം, രാജ്യത്തെ മൊത്തത്തിലുള്ള തൊഴിലില്ലായ്മ നിരക്ക് (സൗദികളും സൗദികളല്ലാത്തവരും) നടപ്പുവര്‍ഷം ആദ്യ പാദത്തില്‍ 5.1 ശതമാനത്തിലെത്തി. 2022 നാലാം പാദത്തില്‍ ഇത് 4.8 ശതമാനമായിരുന്നു. തൊഴില്‍ […]

NEWS - ഗൾഫ് വാർത്തകൾ

പലചരക്ക് കടയിലെ ജീവനക്കാരനായി ആരംഭിച്ച് ഇപ്പോള്‍ മിഡില്‍ ഈസ്റ്റിലെ റീട്ടെയില്‍ രാജാവായി അറിയപ്പെടുന്ന അദ്ദേഹത്തിന്റെ ജീവിത കഥ അറിയാം. MA യൂസഫലിയെ കുറിച്ച് കൂടുതൽ അറിയാം

ഇന്ത്യയിലെ നൂറ് അതിസമ്പന്നരുടെ പട്ടികയില്‍ ഇടംപിടിച്ച വ്യവസായിയാണ് എം എ യൂസഫലി. ഏറ്റവും സമ്പന്നനായ മലയാളി കൂടിയാണ് അദ്ദേഹം. ഫോബ്‌സ് മാസികയുടെ കണക്ക് പ്രകാരം 43,000 കോടി രൂപയുണ്ട് എം എ യൂസഫലിക്ക്. ഇന്ത്യയിലെ സമ്പന്നരില്‍ 35ാം സ്ഥാനമാണ് അദ്ദേഹത്തിന്. വ്യവസായി എന്നതിനപ്പുറം ഒട്ടേറെ കാരുണ്യ പ്രവര്‍ത്തനങ്ങളും അദ്ദേഹം ചെയ്യുന്നുണ്ട്. യൂസഫലിയുടെ വിജയഗാഥ എല്ലാവരെയും അത്ഭതപ്പെടുത്തുന്ന ഒന്നാണ്. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക തന്റെ ബന്ധു നടത്തുന്ന പലചരക്ക് കടയിലെ ജീവനക്കാരനായി […]

SAUDI ARABIA - സൗദി അറേബ്യ

സൗദി അറേബ്യയിലെ ജിദ്ദയില്‍ യു.എസ് കോണ്‍സുലേറ്റിന് സമീപമുണ്ടായ വെടിവെപ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. തോക്കുമേന്തി കാറില്‍നിന്ന് പുറത്തിറങ്ങിയ അക്രമിയും നേപ്പാള്‍ സ്വദേശിയായ സെക്യൂരിറ്റി ഗാര്‍ഡുമാണ് കൊല്ലപ്പെട്ടത്.

ജിദ്ദ- സൗദി അറേബ്യയിലെ ജിദ്ദയില്‍ യു.എസ് കോണ്‍സുലേറ്റിന് സമീപമുണ്ടായ വെടിവെപ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. തോക്കുമേന്തി കാറില്‍നിന്ന് പുറത്തിറങ്ങിയ അക്രമിയും നേപ്പാള്‍ സ്വദേശിയായ സെക്യൂരിറ്റി ഗാര്‍ഡുമാണ് കൊല്ലപ്പെട്ടത്.അക്രമിയെ സുരക്ഷാ സേന വെടിവെച്ച് കൊലപ്പെടുത്തിയതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സൗദി പ്രസ് ഏജന്‍സി (എസ്.പി.എ) റിപ്പോര്‍ട്ട് ചെയ്തു.അജ്ഞാതന്‍ യു.എസ് കോണ്‍സുലേറ്റിനു സമീപം കാര്‍ നിര്‍ത്തി തോക്കുമായി പുറത്തിറങ്ങുകയായിരുന്നു. സുരക്ഷാ സേനയുമായുണ്ടായ വെടിവെപ്പിലാണ് കൊല്ലപ്പെട്ടത്. വെടിവെപ്പിനിടെ പരിക്കേറ്റ യു.എസ് കോണ്‍സുലേറ്റിലെ നേപ്പാള്‍ സ്വദേശിയായ സെക്യൂരിറ്റി ഗാര്‍ഡ് പിന്നീട് മരിച്ചതായും റിപ്പോര്‍ട്ടില്‍ […]

SAUDI ARABIA - സൗദി അറേബ്യ

ബഹ്റൈനിൽ പോകുന്ന പ്രവാസികൾ ഈ രേഖകൾ കൂടെ കരുതാൻ ശ്രദ്ധിക്കുക

റിയാദ്- ബഹ്‌റൈനിലേക്ക് പോകുന്ന സൗദി പ്രവാസികള്‍ കാലാവധിയുള്ള ഇഖാമയും ആറു മാസം കാലാവധിയുള്ള പസ്‌പോര്‍ട്ടും റീ എന്‍ട്രിയും ബഹ്‌റൈന്‍ വിസയും കൂടെ കരുതണമെന്ന് കിംഗ് ഫഹദ് കോസ് വേ അതോറിറ്റി അറിയിച്ചു. ഉയര്‍ന്ന പ്രൊഫഷനുകളിലുള്ളവര്‍ക്ക് ബഹ്‌റൈനിലേക്ക് ഓണ്‍ അറൈവല്‍ വിസ ലഭിക്കും. മറ്റു പ്രൊഫഷനുകളിലുള്ളവര്‍ ഓണ്‍ലൈന്‍ വിസയുമായാണ് ബഹ്‌റൈന്‍ പാലത്തിലെത്തേണ്ടത്.ഹൗസ് ഡ്രൈവര്‍ അടക്കം ഗാര്‍ഹിക വിസയിലുള്ളവര്‍ കാലാവധിയുളള ഇഖാമയും പാസ്‌പോര്‍ട്ടും റി എന്‍ട്രിയും കൂടെ കരുതുന്നതോടൊപ്പം സ്‌പോണ്‍സറോ അവരുടെ കുടുംബമോ അവരെ അനുഗമിക്കുകയും വേണം. സൗദിയിലേക്ക് വരുമ്പോള്‍ […]

SAUDI ARABIA - സൗദി അറേബ്യ

ടിക്കറ്റ് നിരക്ക് 3000 റിയാൽ പല പ്രവാസികളും അവധി ലഭിച്ചിട്ടും നാട്ടിലേക്ക് പോകാൻ സാധിക്കാതെ നിരാശയിൽ

Abha-വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂടിയതോടെ അവധി ലഭിച്ചിട്ടും നാട്ടിൽ പോകാനാവാതെ നിരവധി മലയാളികൾ നിരാശയിൽ. രണ്ട് വർഷത്തിലേറെ നീണ്ടുനിന്ന കോവിഡ് കാലത്തെ ദുരിതങ്ങൾ കാരണം പലരും നാട്ടിലേക്കുള്ള യാത്ര നീട്ടിവെച്ചതായിരുന്നു. ഇത്തവണയെങ്കിലും ഈദ് ദിനം കുടുംബത്തോടൊപ്പം ആഘോഷിക്കാൻ ആഗ്രഹിച്ചവർക്ക് വർധിച്ച ടിക്കറ്റ് നിരക്ക് വിഘാതമായി. ഇപ്പോഴത്തെ നിരക്ക് പ്രകാരം ഒരു ലക്ഷം രൂപയോളവും അതിലധികവും വേണം വൺവേ യാത്രക്ക് മാത്രം. ഓരോ ആഘോഷ വേളകളിലും അവധിക്കാലങ്ങളിലും അനിയന്ത്രിതമായി വരുത്തുന്ന ടിക്കറ്റ് വർധന പ്രവാസി സമൂഹത്തെ തെല്ലൊന്നുമല്ല […]

SAUDI ARABIA - സൗദി അറേബ്യ

ദി ലൈനിന്റെ രൂപകൽപ്പനയെ കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ.

റിയാദ്: സൗദി അറേബ്യ ഭാവിയിലേക്കായി നിർമിക്കുന്ന മഹാനഗരമായ ദി ലൈനിന്റെ രൂപകൽപ്പനയെ കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. രാജ്യത്തിനും ലോകത്തിനും ഈ പദ്ധതി എന്താണ് നൽകാൻ പോകുന്നതെന്നാണ് അദ്ദേഹം പ്രധാനമായും ചർച്ച ചെയ്തത്.രാജ്യത്തിന്റെ വടക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന സൗദി അറേബ്യയുടെ പ്രധാന വികസന പദ്ധതിയായ നിയോമിന്റെ ( NEOM) ഭാഗമാണ് ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ നഗരജീവിതം എങ്ങനെയായിരിക്കണമെന്ന് പുനർവിചിന്തനം ചെയ്യുന്ന ആധുനിക നഗരം.ഭാവിയിൽ പുതിയ നാഗരികത സൃഷ്ടിക്കാൻ രാജ്യം […]

Hajj Umrah SAUDI ARABIA - സൗദി അറേബ്യ

കനത്ത ചൂടിനെ പ്രതിരോധിക്കാൻ കുടകളുമായി ഹാജിമാർ

മക്ക;കനത്ത ചൂടിനെ പ്രതിരോധിക്കാന്‍ വിവിധ നിറങ്ങളിലുള്ള കുടകള്‍ സ്വന്തമാക്കി ഹാജിമാര്‍. സൂര്യാഘാതത്തിന് സാധ്യതയുണ്ടെന്നും ചൂട് പ്രതിരോധിക്കാനാവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു.ഹാജിമാര്‍ക്ക് കുടകള്‍ സൗജന്യമായി വിതരണം ചെയ്തിരുന്നു. ഹജ്ജ് കമ്പനികള്‍ക്ക് പുറമെ പുണ്യനഗരികളിലും വിവിധ വര്‍ണങ്ങളില്‍ കുടകള്‍ വിതരണത്തിനെത്തിച്ചിരുന്നു. സൂര്യാഘാതമേല്‍ക്കുന്നവരെ ചികിത്സിക്കാന്‍ 217 ബെഡുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതില്‍ 166 ബെഡുകള്‍ പുണ്യനഗരങ്ങളിലെ ആശുപത്രിയിലും 51 എണ്ണം മക്കയിലെ ആശുപത്രികളിലുമാണ്. വെള്ളം സ്േ്രപ ചെയ്യുന്ന ധാരാളം ഫാനുകള്‍ വിവിധയിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സൂര്യാഘാതമേല്‍ക്കുന്നവര്‍ക്ക് പരിചരണം നല്‍കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രാലയം […]

QATAR - ഖത്തർ

ഖത്തറിൽ ബലിപെരുന്നാൾ ദിനത്തിലെ ഈദ് നമസ്കാര സമയംപ്രഖ്യാപിച്ചു.

ഖത്തറിൽ ബലിപെരുന്നാൾ ദിനത്തിലെ ഈദ് നമസ്കാര സമയംപ്രഖ്യാപിച്ചു. ഈദ് നമസ്കാരങ്ങൾ രാവിലെ 5.01ന് ആരംഭിക്കുമെന്ന് ഇസ്ലാമിക മതകാര്യമന്ത്രാലയമായ ഔഖാഫ് അറിയിച്ചു. പള്ളികൾ, ഈഗ് ഗാഹുകൾ എന്നിവിടങ്ങളിൽ ഉൾപ്പെടെ എല്ലായിടങ്ങളിലും ഒരേസമയമാണ് നമസ്കാരം നടക്കുക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പള്ളികളും ഈദ് ഗാഹുകളുമായി 610 ഇടങ്ങളിൽ പെരുന്നാൾ നമസ്കാരം നടക്കും.അതേസമയം ഈദ് നമസ്കാരങ്ങളുടെ സമയവുമായി ബന്ധപ്പെട്ട പട്ടിക ഇസ്ലാമിക മതകാര്യ മന്ത്രാലയം വെബ്സൈറ്റിലും സമൂഹ മാധ്യമ പേജിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ ലോകകപ്പ് ഫുട്ബാൾ വേദിയായ എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിലും […]

SAUDI ARABIA - സൗദി അറേബ്യ

അറഫാ ഖുതുബയുടെ h1444 മലയാളം,ഇംഗ്ലീഷ് തുടങ്ങി 20 ഭാഷകളിൽ ലൈവ് പരിഭാഷ കേൾക്കാം

അറഫ ഖുത്വുബ ഹി-1444 🎙️ശൈഖ് ഡോ. യൂസുഫ് ബ്നു മുഹമ്മദ് ബിൻ അബ്ദിൽ അസീസ് ബിൻ സഈദ് حفظه الله (സൗദി ഉന്നത പണ്ഡിതസഭാംഗം) ◉ ഔദ്യോഗിക വെബ്സൈറ്റിലൂടെ തൽസമയം മലയാള പരിഭാഷ കേൾക്കാം താഴെ ക്ലിക്ക് ചെയ്ത് വെബ്സൈറ്റിൽ പ്രവേശിക്കാം👇 Click here🎙️ഹയാസ് അലി ഇബ്നു അബ്ദിർറഹ്‌മാൻ وفقه اللهClick here🎙️https://manaratalharamain.gov.sa/arafa/arafa_sermon/ ഗൾഫ് മലയാളംന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം👇 https://chat.whatsapp.com/CUrzr5wFhzJE02sBo8DzTl

NEWS - ഗൾഫ് വാർത്തകൾ

LIVE VIDEO ദേശവും ഭാഷയും വർണവുമൊന്നുമില്ലാതെ എല്ലാ മനുഷ്യരും ഒരുപോലെ ഒരേ വസ്ത്രത്തിൽ ഇന്ന് അറഫയിൽ. ഹജിന്റെ മർമ്മ പ്രധാന ചടങ്ങായ അറഫ സംഗമം ഇന്ന് ( ചൊവ്വ).

അറഫ: ദേശവും ഭാഷയും വർണവുമൊന്നുമില്ലാതെ എല്ലാ മനുഷ്യരും ഒരുപോലെ ഒരേ വസ്ത്രത്തിൽ ഇന്ന് അറഫയിൽ. ഹജിന്റെ മർമ്മ പ്രധാന ചടങ്ങായ അറഫ സംഗമം ഇന്ന് ( ചൊവ്വ). ഇന്നലെ മിനായിലേക്കുള്ള മു‍ഴുവന്‍ വ‍ഴികളും തല്‍ബിയത്ത് മന്ത്രങ്ങളുമായി ഹാജിമാരെക്കൊണ്ട് നിറഞ്ഞിരുന്നു. Live വീഡിയോ താഴെ കാണാം ഇന്ന് പുലർച്ചെ മുതൽ ഹാജിമാർ അറഫലക്ഷ്യം വെച്ച് നീങ്ങികൊണ്ടിരിക്കുകയാണ്. അറഫ ദിനത്തിലൊ‍ഴികെ ഹജ് അവസാനിക്കുന്ന ദുല്‍ഹിജ 13 വരെ(ശനി )തീര്‍ഥാടകര്‍ മിനായിലാണ് താമസിക്കുക. ഇന്ന് ഉച്ച നിസ്‌കാരത്തിന് മുൻപായി പ്രവാചകന്റെ വിടവാങ്ങൽ […]

UAE - യുഎഇ

ബലിപെരുന്നാൾ പ്രമാണിച്ച് ദുബായിൽ പൊതുഗതാഗതരംഗത്ത് സമയമാറ്റം

മെട്രോ, ട്രാം, ബസ്, അബ, ഫെറി, വാട്ടർ ടാ ക്സി എന്നിവയുടെ സർവിസ് സമയത്തിലാ ണ് മാറ്റം ദുബൈ: ബലിപെരുന്നാൾ ആഘോ ഷം പ്രമാണിച്ച് പൊതു ഗതാഗത സർവിസു കളുടെ സമയക്രമത്തിൽ മാറ്റം വരുത്തി ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അ തോറിറ്റി (ആർ.ടി.എ). ആഘോഷം കണക്കി ലെടുത്ത് മെട്രോ, ട്രാം, ബസ്, അബ, ഫെറി, വാട്ടർ ടാക്സി, ജലഗതാഗത ബസ് സർവി സുകളുടെ സമയങ്ങളിലാണ് മാറ്റം വരുത്തിയത്. മെട്രോ ജൂൺ 26-30, ജൂലൈ ഒന്ന് തീയതികളിൽ […]

SAUDI ARABIA - സൗദി അറേബ്യ

ജൂലൈ മുതൽ സൗദിയിൽ യൂസ്ഡ് കാറുകൾക്ക് വില കുറയും

ജിദ്ദ:അടുത്ത മാസം മുതൽ സൗദിയിൽ യൂസ്ഡ് കാറുകൾക്ക് വില കുറയും. ജൂലൈ ഒന്നു മുതൽ യൂസ്ഡ് കാർ വിൽപനയിലൂടെ വ്യാപാരികൾക്ക് ലഭിക്കുന്ന ലാഭത്തിനു മാത്രം 15 ശതമാനം മൂല്യവർധിത നികുതി ബാധകമാക്കാനുള്ള സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി തീരുമാനം യൂസ്ഡ് കാർ വില കുറയാൻ ഇടയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ വ്യാപാരികൾക്ക് ലഭിക്കുന്ന ലാഭം അടക്കം യൂസ്ഡ് കാറിന്റെ ആകെ വിലക്കാണ് മൂല്യവർധിത നികുതി ഈടാക്കുന്നത്. എന്നാൽ അടുത്ത മാസം ഒന്നാം തീയതി മുതൽ യൂസ്ഡ് കാർ […]

QATAR - ഖത്തർ

ഖത്തർ അമീർ സ്ഥാനം ഏറ്റെടുത്തതിന്റെ പത്താം വാർഷികം പുതിയ സ്റ്റാമ്പുകൾ പുറത്തിറക്കി

ദോഹ:ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അധികാരമേറ്റെടുത്തതിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് ആറ് തപാല്‍ സ്റ്റാമ്പുകള്‍ പുറത്തിറക്കി ഖത്തര്‍ പോസ്റ്റ്. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ ജാസിം അല്‍താനിയുടെ മേല്‍നോട്ടത്തില്‍ കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി മുഹമ്മദ് ബിന്‍ അലി അല്‍ മന്നായ് ആണ് പ്രത്യേക സ്റ്റാമ്പുകള്‍ ഉദ്ഘാടനം ചെയ്തത്.2018 ല്‍ അമീര്‍ അധികാരമേറ്റതിന്റെ അഞ്ചാം വാര്‍ഷികം പ്രമാണിച്ചും ഖത്തര്‍ പോസ്റ്റല്‍ സര്‍വീസസ് പ്രത്യേക സ്റ്റാമ്പുകള്‍ പുറത്തിറക്കിയിരുന്നു.കഴിഞ്ഞ ദശകത്തില്‍ […]

SAUDI ARABIA - സൗദി അറേബ്യ SAUDI LAW - സൗദി നിയമങ്ങൾ

ഹജ്ജിനു വേണ്ടിയുള്ള സൗദി സുരക്ഷ സംവിധാനങ്ങൾ സജ്ജമായി വീഡിയോ കാണാം

ഈ വർഷത്തെ ഹജ്ജിനു വേണ്ടി സൗദി അറേബ്യ ഒരുക്കിയത് പഴുതടച്ച വൻ സുരക്ഷാ സംവിധാനമാണ് അല്ലാഹുവിൻറെ അതിഥികളായി വരുന്ന ലോകത്തിലെ നാനാഭാഗത്തുള്ള തീർത്ഥാടകർക്ക് സൗദി രാജാവും ഭരണാധികാരികളും നൽകുന്ന പ്രാധാന്യം നമുക്ക് ഇവിടെ കാണാം

error: Content is protected !!