സൗദിയിൽ മെഡിക്കൽ ഉപകരണങ്ങളുടെ വിപണനം സംബന്ധിച്ച് പുതിയ നിയമം, ലംഘിക്കുന്നവർക്ക് 50,000 റിയാൽ വരെ പിഴ
റിയാദ്:മെഡിക്കൽ അനുബന്ധ ഉപകരണങ്ങളുടെ വിപണനവും നിയമ ലംഘനങ്ങളും പുതുക്കി നിശ്ചയിച്ചു കൊണ്ടുള്ള നിയമാവലിക്ക് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അംഗീകാരം നൽകി.ഇതോടെ, സൗദിയിൽ പുതിയ നിയമം പ്രാബല്യത്തിൽ വന്നു. നിയമ ലംഘനങ്ങൾക്ക് അരലക്ഷം റിയാൽ വരെ പിഴ ഈടാക്കും.ഇതനുസരിച്ച് സൗദി വിപണിയിൽ നിന്നു പിൻവലിക്കാൻ ആവശ്യപ്പെട്ടതോ നിരോധിച്ചതോ ആയ മെഡിക്കൽ ഉപകരണങ്ങളും അനുബന്ധ എക്യുപ്‌മെന്റുകളും വിൽക്കുന്ന സ്ഥാപനങ്ങൾക്ക് 30,000 റിയാൽ വരെ പിഴയുണ്ടായിരിക്കും. സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയുടെ അംഗീകാരമില്ലാത്ത ഉപകരണങ്ങൾ വിൽക്കുന്നതിന് 15,000 […]