ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ഥാടകര്‍ നുസുക് ആപ്പ് വഴി രജിസ്റ്റര്‍ ചെയ്യണമെന്ന് ഹജ്, ഉംറ മന്ത്രി
ദോഹ:ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ഥാടകര്‍ സൗദി, ഹജ് ഉംറ മന്ത്രാലയത്തിനു കീഴിലെ നുസുക് ആപ്പ് വഴി രജിസ്റ്റര്‍ ചെയ്യണമെന്ന് ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ പറഞ്ഞു. നുസുക് ആപ്പിനെ കുറിച്ച് പരിചയപ്പെടുത്തുന്ന പരിപാടിയും അനുബന്ധ എക്‌സിബിഷനും ദോഹയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഹജ്, ഉംറ മന്ത്രി. സൗദി ടൂറിസം അതോറിറ്റി അധികൃതരും 70 ട്രാവല്‍, ഉംറ സര്‍വീസ് കമ്പനികളുടെ പ്രതിനിധികളും ചടങ്ങില്‍ സംബന്ധിച്ചു.നുസുക് ആപ്പിനെ കുറിച്ച് പരിചയപ്പെടുത്തുന്ന പരിപാടി വിദേശ രാജ്യങ്ങളില്‍ ഹജ്, ഉംറ […]