ഹറമില്‍ മത്വാഫ് വികസന ഭാഗത്തോട് ചേര്‍ന്ന് നില്‍ക്കുന്ന കെട്ടിട ഭാഗം അല്‍റുവാഖ് സൗദി എന്ന പേരിൽ അറിയപ്പെടും
റിയാദ്:മസ്ജിദുല്‍ ഹറാമില്‍ മത്വാഫ് വികസന ഭാഗത്തോട് ചേര്‍ന്ന് നില്‍ക്കുന്ന കെട്ടിട ഭാഗം അല്‍റുവാഖ് സൗദി (സൗദി പോര്‍ട്ടികോ) എന്ന പേരിലായിരിക്കും അറിയപ്പെടുക. അബ്ബാസി ഭരണകാലത്ത് നിര്‍മിച്ച അബ്ബാസി പോര്‍ട്ടികോയെ വലയം ചെയ്ത് നാലു നിലകളിലായി നിര്‍മിച്ച ഈ ഭാഗത്തിന്റെ പുതിയ നാമകരണം സൗദി ഭരണനേതൃത്വം അംഗീകരിച്ചതായി ഇരുഹറം കാര്യ വിഭാഗം മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് അറിയിച്ചു.മസ്ജിദുല്‍ ഹറാമിനെയും വിശുദ്ധ കഅ്ബയുടെ മുറ്റ(മത്വാഫ്)ത്തെയും അതിര്‍ത്തി തിരിക്കുന്നതാണ് ഈ കെട്ടിടം. അഥവാ കഅ്ബയുടെ മുറ്റത്ത് നിന്ന് മസ്ജിദുല്‍ […]