ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഇന്ത്യ അടക്കം ഏഴ് രാജ്യങ്ങളിൽ ഇനി-വിസ

റിയാദ്;ഇന്ത്യയടക്കം ഏഴ് രാജ്യങ്ങളില്‍ പാസ്‌പോര്‍ട്ടുകളില്‍ വിസ സ്റ്റിക്കര്‍ പതിക്കുന്നതിന് പകരം ഇ-വിസ നടപ്പാക്കിയതായി സൗദി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇന്ത്യക്ക് പുറമെ ഇന്തോനേഷ്യ, ഫിലിപൈന്‍സ്, ബംഗ്ലാദേശ്, ഈജിപ്ത്, ജോര്‍ദാന്‍, യുഎഇ എന്നീ രാജ്യങ്ങളിലെ സൗദി കോണ്‍സുലേറ്റ്, എംബസികളിലാണ് സൗദി തൊഴില്‍, സന്ദര്‍ശക വിസകള്‍ പാസ്‌പോര്‍ട്ടുകളില്‍ സ്റ്റാമ്പ് ചെയ്യുന്നതിന് പകരം ക്യു ആര്‍ കോഡുള്ള പേപ്പര്‍ വിസയാക്കിയത്. ആദ്യഘട്ടമെന്ന നിലയിലാണ് ഏഴ് രാജ്യങ്ങളില്‍ പദ്ധതി നടപ്പാക്കിയത്. വിസ നടപടികള്‍ പരിഷ്‌കരിച്ച് കോണ്‍സുലേറ്റ് സേവനങ്ങളുടെ നിലവാരം ഉയര്‍ത്തുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും മന്ത്രാലയം […]

BAHRAIN - ബഹ്റൈൻ NEWS - ഗൾഫ് വാർത്തകൾ QATAR - ഖത്തർ

ഖത്തർ-ബഹ്റൈൻ വിമാന സർവീസ് പുനരാരംഭിക്കുന്നു

ഖത്തർ: ഖത്തർ-ബഹ്‌റൈൻ വിമാന സർവീസ് പുനരാരംഭിക്കാനുള്ള ചർച്ചകൾ നടക്കുന്നു. രണ്ട് രാജ്യങ്ങൾക്കുമിടയിൽ വ്യോമ ഗതാഗതം പുനരാരംഭിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് പ്രാദേശിക അറബ് പത്രമായ ‘അശ്ശർഖ്’ റിപ്പോര്‍ട്ട് ചെയ്യുന്നു.ഏപ്രിൽ 12നാണ് ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ രണ്ട് രാജ്യങ്ങൾക്കിടയിൽ നടന്നത്. റിയാദിൽ ആണ് ചർച്ചകൾ നടന്നത്. വർഷങ്ങൾ നീണ്ട ഭിന്നതകൾ പരിഹരിച്ച് രണ്ട് രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം പുന:സ്ഥാപിക്കാൻ ആണ് ചർച്ചയിൽ ധാരണയായത്.വിമാന സർവിസ് ആരംഭിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ രണ്ട് രാജ്യങ്ങളിലും നടന്നു. അനുകൂലമായ പ്രതികരണമാണ് രണ്ട് […]

KUWAIT - കുവൈത്ത് NEWS - ഗൾഫ് വാർത്തകൾ

കുവെെറ്റിൽ വിദേശികളുടെ ഡ്രൈവിങ് ലൈസൻസ് പുതുക്കുന്നത് ഇനി ഒരു വർഷത്തേക്ക് മാത്രം

കുവെെറ്റ്: കുവെെറ്റിൽ വിദേശികളുടെ ഡ്രൈവിങ് ലൈസൻസ് പുതുക്കുന്നത് ഒരു വർഷത്തേക്ക് മാത്രമാക്കി. ഇനിമുതൽ എല്ലാ വർഷവും ലെെസൻസ് പുതുക്കേണ്ടി വരും. നിലവിൽ 3 വർഷമായിരുന്നു വിദേശികളുടെ ലെെസൻസ് കാലാവധി. ഇതാണ് അധികൃതർ ചുരുക്കിയിരിക്കുന്നത്. എന്നാൽ ഹൗസ് ഡ്രൈവർമാരുടെ ലൈസൻസ് കാലാവധി മൂന്ന് വർഷമായി തുടരും.3 വർഷം കാലാവധിയുള്ള ഡ്രൈവിങ് ലൈസൻസ് മാറ്റുന്നതിലുള്ള നിബന്ധനകൾ പാലിക്കാതെ വന്നപ്പോൾ ആണ് നിയന്ത്രണങ്ങൾ കുടുപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. നേരത്തെ 10 വർഷത്തേക്കാണ് ലെെസൻസ് നൽകിയിരുന്നത്. ഇത് പിന്നീട് 3 വർഷത്തേക്ക് മാറ്റുകയായിരുന്നു. അതാണ് […]

BAHRAIN - ബഹ്റൈൻ KUWAIT - കുവൈത്ത് NEWS - ഗൾഫ് വാർത്തകൾ OMAN - ഒമാൻ QATAR - ഖത്തർ SAUDI ARABIA - സൗദി അറേബ്യ UAE - യുഎഇ

ഗൾഫ് രാജ്യങ്ങൾക്ക് മൊത്തത്തിൽ ഇനി ഒറ്റ ടൂറിസ്റ്റ് വിസ

ജിദ്ദ:യൂറോപ്യൻ രാജ്യങ്ങൾ അനുവദിക്കുന്ന ഷെൻഗൻ വിസക്ക് സമാനമായി ആറു ഗൾഫ് രാജ്യങ്ങളും ഒറ്റ വിസയിൽ സന്ദർശിക്കാൻ വിദേശ വിനോദ സഞ്ചാരികൾക്ക് അവസരമൊരുക്കുന്ന ഏകീകൃത ടൂറിസ്റ്റ് വിസ അനുവദിക്കുന്നതിനെ കുറിച്ച് ഗൾഫ് രാജ്യങ്ങൾ ചർച്ചകൾ നടത്തുന്നു. ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസ അനുവദിക്കാൻ ആലോചനയുള്ളതായി ദുബായിൽ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിൽ പങ്കെടുത്ത ഗൾഫ് ടൂറിസം മന്ത്രാലയ, അതോറിറ്റി അധികൃതർ വെളിപ്പെടുത്തി. കഴിഞ്ഞ വർഷാവസാനം ഖത്തറിൽ നടന്ന ഫിഫ ലോകകപ്പ് ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള സംയുക്ത സഹകരണത്തിന്റെ വിജയകരമായ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ UAE - യുഎഇ

ജിസാൻ ഉൾപ്പെടെ സൗദിയിലെ അഞ്ച് നഗരങ്ങളിലേക്ക് സർവീസ് ആരംഭിച്ചു ഫ്ളൈ ദുബായ്

ജിദ്ദ:സൗദിയിലെ അഞ്ചു നഗരങ്ങളിലേക്ക് ഈ വർഷം പുതുതായി സർവീസുകൾ ആരംഭിച്ചതായി യു.എ.ഇ ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈ ദുബായ് അറിയിച്ചു. അൽഖൈസൂമ, അൽഉല, ജിസാൻ, നജ്‌റാൻ, നിയോം എന്നിവിടങ്ങളിലേക്കാണ് ഈ വർഷം സർവീസുകൾ ആരംഭിച്ചത്. ഈ വർഷം ആദ്യ പാദത്തിൽ അസാധാരണ വളർച്ച കൈവരിക്കാൻ കമ്പനിക്ക് സാധിച്ചു.ജനുവരി ഒന്നു മുതൽ മാർച്ച് 31 വരെയുള്ള കാലത്ത് 33.7 ലക്ഷത്തിലേറെ പേർ ഫ്‌ളൈ ദുബായ് സർവീസുകളിൽ യാത്ര ചെയ്തു. കഴിഞ്ഞ വർഷം ആദ്യ പാദത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ പാദത്തിൽ […]

INDIA NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഇനിമുതൽ സൗദിയിലേക്ക് ഇന്ത്യയിൽ നിന്ന് പേപ്പർ വിസയിലും യാത്ര ചെയ്യാം

റിയാദ്:ഇന്ത്യയിലെ സൗദി എംബസിയില്‍ നിന്നും കോണ്‍സുലേറ്റില്‍ നിന്നും കഴിഞ്ഞ ദിവസം വരെ പാസ്‌പോര്‍ട്ടുകളില്‍ സ്റ്റാമ്പ് ചെയ്ത വിസകളില്‍ യാത്ര ചെയ്യാമെന്നും വിസ പ്രിന്റ് ആവശ്യപ്പെട്ട് യാത്രക്കാരെ തിരിച്ചയക്കേണ്ടതില്ലെന്നും മുംബൈയിലെ സൗദി കോണ്‍സുലേറ്റ് എല്ലാ എയര്‍ലൈനുകള്‍ക്കും നിര്‍ദേശം നല്‍കി. എ4 വിസ പ്രിന്റ് ആവശ്യപ്പെട്ട് ഇന്നലെ മുംബൈ അടക്കം ഏതാനും എയര്‍പോര്‍ട്ടുകളില്‍ നിന്ന് സൗദിയിലേക്കുള്ള യാത്രക്കാരെ എയര്‍ലൈനുകള്‍ മടക്കി അയച്ച സാഹചര്യത്തിലാണ് കോണ്‍സുലേറ്റിന്റെ അറിയിപ്പ്.ഇന്നലെ രാവിലെ റിയാദിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് മുംബൈ വിമാനത്താവളത്തില്‍ […]

NEWS - ഗൾഫ് വാർത്തകൾ QATAR - ഖത്തർ

ഖത്തറിൽ ഇനി മുതൽ മൂന്നു വയസുള്ള കുട്ടികൾക്കും രാജ്യത്തെ പബ്ലിക് കിന്റർഗാർടനുകളിൽ പ്രവേശനം

ഖത്തർ: ഈ വർഷം ഓഗസ്റ്റ് മുതൽ മൂന്നു വയസുള്ള കുട്ടികൾക്കും രാജ്യത്തെ പബ്ലിക് കിന്റർഗാർട്ടനുകളിൽ പ്രവേശനം നൽകും. ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.കുട്ടികൾക്ക് ചെറുപ്പം മുതൽ വിദ്യാഭ്യാസം നൽകിയാൽ അവരുടെ വ്യക്തിത്വ വികസനത്തിന് സഹായിക്കും. സമൂഹത്തെ സേവിക്കാൻ സാധിക്കുന്നതരത്തിലുള്ള പൗരൻമാരെ സൃഷ്ട്ടിച്ചെടുക്കുക. അതിനാലാണ് കിന്റർഗാർട്ടനുകളിൽ 3 വയസുള്ള കുട്ടികൾക്ക് പ്രവേശനം നൽകാനുള്ള തീരുമാനത്തിൽ ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം എത്തിയിരിക്കുന്നത്. നിശ്ചിത മാനദണ്ഡങ്ങൾ കണക്കിലെടുത്താണ് കിന്റർഗാർട്ടനുകളിൽ കുട്ടികൾക്ക് പ്രവേശനം നൽകാൻ തീരുമാനിച്ചിരിക്കുന്നത്. നഗരസഭകളിലെ ഏറ്റവും […]

NEWS - ഗൾഫ് വാർത്തകൾ OMAN - ഒമാൻ

ഒമാനിൽ ടാക്സി നിരക്കുകൾ കാണിക്കാനുള്ള മൊബൈൽ ആപ്പ് ജൂൺ ഒന്നുമുതൽ

ഒമാൻ: ഒമാനിലെ സാധാരണ ടാക്സികളിൽ നിരക്കുകൾ കാണിക്കാനുള്ള അബർ ടാക്സി മൊബൈൽ ആപ് ജൂൺ 1 മുതൽ നടപ്പിലാക്കുമെന്ന് ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം അറിയിച്ചു. സ്ട്രീറ്റ് ടാക്സികളിൽ മാത്രമേ ആബർ ഡിജിറ്റൽ മീറ്റർ ഉപയോഗിക്കൂ. ഒ ടാക്സി, ഉബർ, മുവാസലാത്ത് ടാക്സി, എയർപോർട്ട് ടാക്സി തുടങ്ങിയ ടാക്സി കമ്പനികൾക്ക് ആപ് ബാധകമായിരിക്കില്ല.ഗതാഗതനിരക്ക് നിർണയിക്കുന്നത് സംബന്ധിച്ച് 2018 ഡിസംബർ 26ന് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ആണ് ടാക്സികളിൽ നിരക്കുകൾ കാണിക്കാനുള്ള അബർ ടാക്സി മൊബൈൽ ആപ് സ്ഥാപിക്കുന്നത്. […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഫഹസ് ടെസ്റ്റ് ഓൺലൈനിൽ ബുക്ക് ചെയ്യുന്ന സംവിധാനം ആരംഭിച്ചു

റിയാദ്:സൗദിയിൽ വാഹനങ്ങൾക്ക് പീരിയോഡിക്കൽ പരിശോധന നടത്തി ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നേടുന്നതിനുള്ള അവസരത്തിനുള്ള (ഫഹസ് അദ്ദൗരി) ഓൺലൈൻ ബുക്കിംഗ് സംവിധാനം മെയ് 1 മുതൽ ആരംഭിച്ചതായി സൗദി സ്റ്റാൻഡേർഡ് ആന്റ് ക്വാളിറ്റി ഓർഗനൈസേഷൻ അറിയിച്ചു. ഓരോ കേന്ദ്രത്തിലെയും 50 ശതമാനം വാഹനങ്ങൾ ഓൺലൈൻ ബുക്കിംഗ് വഴിയായിരിക്കും ട്രാക്കിലെത്തേണ്ടത്. ശേഷിക്കുന്ന 50 ശതമാനം ബുക്കിംഗ് ഇല്ലാതെ പഴയ രീതിയിൽ നേരിട്ടെത്തുന്നവർക്കുമായിരിക്കും.വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന കേന്ദ്രങ്ങളിലെ നീണ്ടനിരക്കും തിരക്കിനും അന്ത്യം കുറിക്കുക ഉപഭോക്താക്കളുടെ സമയ നഷ്ടവും പ്രയാസവും ഒഴിവാക്കുക എന്നിവ ലക്ഷ്യമിട്ടാണ് […]

BAHRAIN - ബഹ്റൈൻ KUWAIT - കുവൈത്ത് NEWS - ഗൾഫ് വാർത്തകൾ OMAN - ഒമാൻ QATAR - ഖത്തർ SAUDI ARABIA - സൗദി അറേബ്യ UAE - യുഎഇ

വെള്ളിയാഴ്ച സൗദി ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങളിൽ ഭാഗിക ചന്ദ്രഗ്രഹണം

റിയാദ്:അടുത്ത വെള്ളിയാഴ്ച സൗദി ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങളിൽ ഭാഗിക ചന്ദ്രഗ്രഹണമുണ്ടാകുമെന്ന് അറബ് ആസ്‌ട്രോണമിക് സമിതി അംഗം മുൽഹിം അൽ ഹിന്ദി പറഞ്ഞു. സാധാരണ ഗതിയിൽ സൂര്യഗ്രഹണമുണ്ടായി ഏറെ വൈകാതെ തന്നെ ചന്ദ്രഗ്രഹണവുമുണ്ടാകും. ഏപ്രിൽ ഇരുപതിന് ഓസ്‌ട്രേലിയയിലും തെക്കുകിഴക്കൻ ഏഷ്യയുടെ ചില ഭാഗങ്ങളിലും ദ്യശ്യമായ സൂര്യഗ്രഹണമുണ്ടായിരുന്നെങ്കിലും അറബ് രാജ്യങ്ങളിലൊന്നും ഗ്രഹണം ദൃശ്യമായിരുന്നില്ല. സൂര്യപ്രകാശം ചന്ദ്രനിൽ പതിയാതെ പരിപൂർണമായി ഭൂമി തടയുന്നതാണ് സമ്പൂർണ ചന്ദ്രഗ്രഹണങ്ങൾ. ചന്ദ്രൻ ഭാഗികമായി ഭൂമിയുടെ നിഴലിൽ വരുമ്പോൾ ഭാഗിക ചന്ദ്രഗ ഗ്രഹണവും ഭൂമിയുടെ നിഴൽ ചന്ദ്രനിൽ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിൽ വൻ അഴിച്ചു പണി

റിയാദ്:സൗദി വിദ്യഭ്യാസമന്ത്രാലയത്തിൽ സമൂലമായ അഴിച്ചു പണി ഉടനെയുണ്ടാകുമെന്ന് സൗദി വിദ്യാഭ്യാസ മന്ത്രി യൂസഫ് അൽ ബുനയ്യാൻ അറിയിച്ചു. അടുത്ത ഏതാനും മാസങ്ങൾക്കകം വിദ്യാഭ്യാസ വകുപ്പിലെ ഭരണ വിഭാഗങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളും പരിഷ്‌കാരങ്ങളും നിർദേശിക്കാൻ വിദ്യാഭ്യാസ വകുപ്പു മന്ത്രിയുടെ നേതൃത്വത്തിൽ ആറംഗ ഉന്നത തല സമിതി രൂപീകരിച്ചിട്ടുണ്ട്. കൾച്ചറൽ അറ്റാഷെ സെക്രട്ടറിയേറ്റ് ചുമതലക്കൊപ്പം ഡോ നാസിർ അൽ ഉഖൈലിയെ സ്‌കോളർഷിപ്പ് പദ്ധതി വിഭാഗത്തിന്റെയും സ്‌കോളർഷിപ്പ് സേവന വിഭാഗത്തിന്റെയും തലവനായി നിശ്ചയിക്കുകയും ചെയ്തതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രാലയം അറിയിച്ചു. വാർത്തകൾ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ നിന്ന് വിദേശികൾ കഴിഞ്ഞമാസം അയച്ചത് ആയിരം കോടിയോളം റിയാൽ

ജിദ്ദ:സൗദിയിൽ ജോലി ചെയ്യുന്ന വിദേശികൾ ഇക്കഴിഞ്ഞ മാർച്ചിൽ നിയമാനുസൃത മാർഗങ്ങളിൽ സ്വദേശങ്ങളിലേക്ക് അയച്ചത് 959 കോടി റിയാൽ (260 കോടി ഡോളർ). 2022 മാർച്ച് മാസത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ മാർച്ചിൽ വിദേശികൾ അയച്ച പണം 34.7 ശതമാനം തോതിൽ കുറഞ്ഞു. കഴിഞ്ഞ വർഷം മാർച്ചിൽ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വഴി വിദേശികൾ 1,469 കോടി റിയാൽ അയച്ചിരുന്നു. ഇതിനെ അപേക്ഷിച്ച് 510 കോടി റിയാൽ കുറവാണ് ഇക്കഴിഞ്ഞ മാർച്ചിൽ വിദേശികൾ അയച്ചത്. 45 മാസത്തിനിടെ ഏറ്റവും കുറഞ്ഞ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ കോഴിയിറച്ചിയുടെ 68 ശതമാനവും സ്വന്തമായി ഉത്പാദിപ്പിക്കുന്നത്

ജിദ്ദ:സൗദിയിൽ കോഴിയിറച്ചി ഉൽപാദന മേഖലയിൽ സ്വയംപര്യാപ്തത 68 ശതമാനമായി ഉയർന്നതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ അണ്ടർ സെക്രട്ടറി എൻജിനീയർ അഹ്മദ് അൽഇയാദ വെളിപ്പെടുത്തി. 2030 ഓടെ ഈ മേഖലയിൽ സമ്പൂർണ സ്വയംപര്യാപ്തത കൈവരിക്കാനാണ് ലക്ഷ്യമിടുന്നത്. കോഴിമുട്ട ഉൽപാദന രംഗത്ത് സ്വയംപര്യാപ്തത 126 ശതമാനമായിട്ടുണ്ടെന്നും എൻജിനീയർ അഹ്മദ് അൽഇയാദ പറഞ്ഞു. കഴിഞ്ഞ വർഷം സൗദിയിൽ പത്തു ലക്ഷത്തിലേറെ ടൺ കോഴിയിറച്ചി ഉൽപാദിപ്പിച്ചതായി ഫെഡറേഷൻ ഓഫ് സൗദി ചേംബേഴ്‌സിലെ ദേശീയ പൗൾട്രി ഫാം കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് അൽബലവി […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദി പുതിയ ഇൻറർനാഷണൽ എയർലൈൻസ് കൂടി തുടങ്ങുന്നു

ദമാം: സഊദിയിൽ പുതിയ ഒരു ദേശീയ വിമാനക്കമ്പനികൂടി വരുന്നു. ദമാമിലെ കിംഗ് ഫഹദ് എയർപോർട്ടിൽ നിന്നാണ് പുതിയ എയർലൈൻ സർവീസ് നടത്തുക. ഇതിനായി എയർ കാരിയർ ലൈസൻസിനുള്ള അപേക്ഷ സ്വീകരിച്ചു തുടങ്ങിയതായി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.2030-ഓടെ 250-ലധികം അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ സർവീസ് നടത്താൻ കഴിയുന്ന ഒരു വിമാനക്കമ്പനിയാണ് അതോറിറ്റി ലക്ഷ്യമിടുന്നത്. പ്രതിവർഷം 330 ദശലക്ഷം യാത്രക്കാർക്ക് യാത്ര സൌകര്യം ചെയ്തു കൊടുക്കും വിധമാണ് പുതിയ വിമാന കമ്പനി പ്രവർത്തിക്കുകയെന്നും അതോറിറ്റി വിശദീകരിച്ചു. ജിദ്ദ കേന്ദ്രമായി പ്രവർത്തിക്കുന്ന […]

Hajj Umrah NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഉംറക്കിടെ ഹൃദയമിടിപ്പ് നിലച്ച ഇന്ത്യക്കാരന്റെ ജീവൻ റെഡ് ക്രസന്റ് സംഘം രക്ഷിച്ചു.

മക്ക:വിശുദ്ധ ഹറമിൽ ഉംറ കർമം നിർവഹിക്കുന്നതിനിടെ ഹൃദയമിടിപ്പ് നിലച്ച ഇന്ത്യക്കാരന്റെ ജീവൻ റെഡ് ക്രസന്റ് സംഘം രക്ഷിച്ചു. ഹറമിലെ മസ്അയിൽ വീൽചെയറുകൾക്കുള്ള ട്രാക്കിൽ വെച്ച് തീർഥാടകന്റെ ഹൃദയമിടിപ്പും ശ്വാസോച്ഛ്വാസവും നിലക്കുകയും അബോധാവസ്ഥയിലാവുകയും ചെയ്തതായി റെഡ് ക്രസന്റ് കൺട്രോൾ റൂമിൽ വിവരം ലഭിക്കുകയായിരുന്നു. ബോധരഹിതനായി നിലത്തു കിടക്കുന്ന നിലയിലാണ് 60 കാരനെ റെഡ് ക്രസന്റ് മെഡിക്കൽ സംഘം കണ്ടത്. റെഡ് ക്രസന്റ് സംഘം സി.പി.ആർ നൽകിയതോടെ തീർഥാടകന്റെ ഹൃദയമിടിപ്പ് പുനരാരംഭിക്കുകയായിരുന്നു. വിദഗ്ധ ചികിത്സക്ക് ഇന്ത്യക്കാരനെ പിന്നീട് അജ്‌യാജ് ജനറൽ […]

error: Content is protected !!