സൗദി: സൗദി ഇമിഗ്രേഷൻ നിയമമനുസരിച്ച് ഇഖാമയിൽ കഴിഞ്ഞിരുന്ന പ്രവാസി (റസിഡന്റ് പെർമിറ്റ്) എക്‌സിറ്റ് റീ എൻട്രി വിസയിൽ പോയി തിരിച്ചു വന്നില്ലെങ്കിൽ മൂന്നു വർഷത്തേക്ക് രാജ്യത്ത് പ്രവേശിക്കാനാവില്ല. നിയമലംഘനം എന്ന നിലയിലാണ് മൂന്നു വർഷത്തെ വിലക്ക്. ഇക്കാലയളവിൽ നിങ്ങൾ ബ്ലാക് ലിസ്റ്റിൽ ആയിരിക്കും. അതിനാൽ മൂന്നു വർഷം കഴിയാതെ ഒരു വിസയിലും സൗദിയിൽ പ്രവേശിക്കാൻ കഴിയില്ല. അതല്ലെങ്കിൽ എക്‌സിറ്റ് വിസയിൽ പോകുമ്പോഴത്തെ സ്‌പോൺസർ തന്നെ പുതിയ വിസ അനുവദിക്കണം. അങ്ങനെയെങ്കിൽ പുതിയ വിസയിൽ വരാൻ കഴിയും. അതിനു സമയപരിധി ബാധകമല്ല. അല്ലാത്തിടത്തോളം മൂന്നു വർഷം കഴിയാതെ ഉംറ വിസയിലായാലും സൗദിയിൽ പ്രവേശിക്കാനാവില്ല.
റീ എൻട്രിയിൽ നാട്ടിലേക്ക് പോയി തിരിച്ചു വരാത്തവർക്ക് സൗദിയിലേക്ക് ഹജ്ജിനും ഉംറക്കും വരാൻ സാധിക്കില്ല
