റിയാദ്:സൗദി അറേബ്യയുടെ പ്രഥമ ബഹിരാകാശ ദൗത്യം അനശ്വരസ്മരണയാക്കാൻ സൗദി പാസ്‌പോർട്ടു വിഭാഗവും സൗദി സ്‌പേസ് കമ്മീഷനും കൈകോർക്കുന്നു. ഈ ദിവസങ്ങളിൽ ജിദ്ദ കിംഗ് അബ്ദുൽ അസീസ് വിമാനത്താവളം, റിയാദ് കിംഗ് ഖാലിദ് വിമാനത്താവളം, കിംഗ് ഫഹദ് വിമാനത്താവളം ദമാം എന്നിവയിലൂടെ രാജ്യത്തേക്ക് കടന്നുവരുന്നവരുടെ പാസ്‌പോർട്ടുകളിലാണ് സൗദി അറേബ്യ ബഹിരാകാശത്തേക്ക് എന്ന സീൽ പതിക്കുന്നത്. സൗദി അറേബ്യ ബഹിരാകാശത്തേക്ക് എന്ന പേരിൽ സൗദി സ്‌പേസ് കമ്മീഷൻ ഏതാനും ആഴ്ചകളായി മാധ്യമങ്ങളിലൂടെ കാമ്പയിൻ നടത്തിവരികയുമാണ്.