ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

യുഎഇയിൽ പൊതുഗതാഗതരംഗത്ത് വൻ മാറ്റങ്ങൾ 250 ഓടെ പൂർണ്ണമായും കാർബൺ രഹിത ഊർജ്ജത്തിലേക്ക്

യു.എ.ഇ: സുസ്ഥിരതാവർഷത്തോടനുബന്ധിച്ച്പൊതു ഗതാഗത രംഗം കാർബൺ രഹിതമാക്കുന്ന, ‘സീറോ എമിഷൻ പ്ലാൻ 2050’ അവതരിപ്പിച്ച് ദുബൈ റോഡ്ട്രാൻസ്പോർട്ട്അതോറിറ്റി. 2050 ഓടെ പൊതു ഗതാഗത രംഗം പൂർണമായും കാർബൺ മുക്തമാക്കാനാണ്പദ്ധതി. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഉടൻ ഊർജിതമാക്കും.

യു.എ.ഇ ആതിഥ്യംവഹിക്കുന്ന കാലാവസ്ഥ വ്യതിയാന ഉച്ചകോടിയുടെയും നെറ്റ്സീറോ എമിഷൻ 2050 സംരംഭത്തിന്‍റെയും ഭാഗമായാണ്പുതിയ പദ്ധതി. ആദ്യഘട്ടമെന്ന നിലയിൽ 2030 ഓടെ പൊതുഗതാഗത ബസുകളിൽ 10 ശതമാനം ഇലക്ട്രിക്, ഹൈഡ്രജൻ സംവിധാനത്തിലേക്ക്മാറ്റും. 2035ൽ ഇത് 20 ശതമാനമായും 2040ൽ 40 ശതമാനമായും 2045ൽ 80 ശതമാനമായും 2050 ഓടെ 100 ശതമാനവും കാൺബൺ രഹിത ഊർജത്തിലേക്ക്കൊണ്ടുവരും. 2030ൽ 10 ശതമാനം ടാക്സി കാറുകളും ഇലക്ട്രിക്, ഹൈഡ്രജൻ സംവിധാനത്തിലേക്ക്മാറും. 2035ൽ 50 ശതമാനംവർധിപ്പിച്ച് 2040 ഓടെ 100 ശതമാനത്തിലെത്തിക്കുകയാണ്ലക്ഷ്യം.

സ്കൂൾബസുകളിലും ഇതേ രീതി പിന്തുടരും. 2050ൽ 100 ശതമാനവും ഇലക്ട്രിക്, ഹൈഡ്രജൻ ഇന്ധനത്തിലേക്ക്മാറ്റും. 2030 ഓടെ മുൻസിപ്പാലിറ്റിയിൽ നിന്നുള്ള മാലിന്യങ്ങൾ 100 ശതമാനവും പുനരുപയോഗം നടത്താൻ കഴിയുന്ന പ്ലാന്‍റ്നിർമിക്കാനും പദ്ധതിയുണ്ട്. അതോടെ മാലിന്യങ്ങൾ കുഴിച്ചുമൂടുന്നത്പൂർണമായും ഒഴിവാക്കാനാകും. കെട്ടിടങ്ങളിൽ പുനരുപയോഗ ജലത്തിന്‍റെ ഉപയോഗം 2050ഓടെ 40 ശതമാനമായി വർധിപ്പിക്കും. ആർ.ടി.എയുടെ വിവിധമേഖലകളും ഏജൻസികളെയും ഉൾപ്പെടുത്തിയാണ്പദ്ധതിവ്യാപിപ്പിക്കുക.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

NEWS - ഗൾഫ് വാർത്തകൾ

യുഎഇയില്‍ പുതിയ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോളിനും ഡീസലിനും വില കുറഞ്ഞു

അബുദാബി: യുഎഇയില്‍ ഒക്ടോബര്‍ മാസത്തേക്ക് ബാധകമായ ഇന്ധന വില ദേശീയ ഫ്യുവല്‍ പ്രൈസ് കമ്മിറ്റി പ്രഖ്യാപിച്ചു. സെപ്തംബര്‍ മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും വില കുറഞ്ഞു. സൂപ്പര്‍
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഇയാൻ ചുഴലിക്കാറ്റിൽ കുടുങ്ങിയ സഊദി സ്വദേശികളെ ഒഴിപ്പിക്കൽ തുടങ്ങി

ജിദ്ദ: അമേരിക്കയിൽ വീശിയടിച്ച ഇയാൻ ചുഴലിക്കാറ്റിൽ കുടുങ്ങിയ സഊദി സ്വദേശികളെ ഒഴിപ്പിക്കൽ തുടങ്ങി.യുഎസിലെ സഊദി അറേബ്യയുടെ അംബാസഡർ രാജകുമാരി റീമ ബിന്റ് ബന്ദർ വെള്ളിയാഴ്ച ഹൂസ്റ്റണിലെ കോൺസൽ
error: Content is protected !!