ഒമാൻ : ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം നൽകുന്ന ചില സേവനങ്ങൾക്കുള്ള ഫീസ് റദ്ദാക്കിയതായി ഉത്തരവ്. കഴിഞ്ഞ ദിവസം ആണ് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചത്. 20 സേവനങ്ങളുടെ ഫീസാണ് അധികൃതർ റദ്ദാക്കിയിരിക്കുന്നത്. അവയിൽ ചിലത് താഴെ ചേർക്കുന്നു.
1. കമ്പനികളുടെ മുൻകാല ഉത്തരവുകൾ വിലയിരുത്താനുള്ള ഫീസ്
2. ലിക്വിഡ് പെട്രോളിയം ഗ്യാസ് സിലിണ്ടറുകൾ വിൽക്കുന്നതിനുള്ള ലൈസൻസ്
3. സമ്മാനങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള ലൈസൻസ് അപേക്ഷ
4. കൂപ്പണുകളും റാഫിളുകളും പ്രദർശിപ്പിക്കുന്നതിനുള്ള ലൈസൻസ് അപേക്ഷ
5. ചെറുകിട ബിസിനസുകൾ തുടങ്ങാനുള്ള അപേക്ഷ.
6. പ്രമോഷണൽ ഓഫറുകൾക്കുള്ള പെർമിറ്റ് അപേക്ഷ
7. കമ്പനികൾക്കുള്ള പോസ്റ്റ്-ഗ്രാന്റ് പേറ്റന്റിന്റെ പകർപ്പിനുള്ള ഫീസ്
8. വിദ്യാർഥികളുടെയും ഗവേഷകരുടെ രജിസ്റ്റർ സാക്ഷ്യ കോപ്പിക്കുള്ള ഫീസ്
9. സ്ക്രാച്ച് ആൻഡ് വിൻ ഓഫർ ലൈസൻസ്
10. ചെറുകിട സംരംഭങ്ങൾക്കുള്ള പേറ്റന്റ് രജിസ്റ്ററിന്റെ പകർപ്പിനുള്ള അപേക്ഷ.
11. മ്പനികളുടെ അപേക്ഷകൾ സ്വീകരിക്കൽ
12. മാർക്കറ്റിംഗ് കാർഡ് പെർമിറ്റിന് വേണ്ടിയുള്ള അപേക്ഷ ഫീസ്.