ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ

മയക്കുമരുന്ന് കടത്ത് കൊറിയർ വഴിയും പാർസൽ സ്വീകരിച്ചയാളെ അറസ്റ്റ് ചെയ്തു


ജിദ്ദ – ജിദ്ദ എയര്‍പോര്‍ട്ട് വഴി മയക്കുമരുന്ന് കടത്താനുള്ള രണ്ടു ശ്രമങ്ങള്‍ സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി വിഫലമാക്കി. കൊറിയര്‍ വഴി എത്തിയ പാര്‍സലുകള്‍ക്കകത്ത് ഒളിപ്പിച്ച് നാലര കിലോയിലേറെ കൊക്കൈന്‍ ആണ് കടത്താന്‍ ശ്രമിച്ചത്. ജിദ്ദ എയര്‍പോര്‍ട്ട് സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി ഉദ്യോഗസ്ഥര്‍ നടത്തിയ സൂക്ഷ്മ പരിശോധനയില്‍ പാര്‍സലുകളില്‍ മയക്കുമരുന്ന് ശേഖരങ്ങള്‍ കണ്ടെത്തുകയായിരുന്നു. ഇതിനു ശേഷം ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോളുമായി ഏകോപനം നടത്തി, മയക്കുമരുന്ന് ശേഖരങ്ങള്‍ ഒളിപ്പിച്ച പാര്‍സലുകള്‍ സൗദിയില്‍ സ്വീകരിച്ചയാളെ അറസ്റ്റ് ചെയ്തതായും സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു.
മറ്റൊരു സംഭവത്തില്‍, യെമന്‍ അതിര്‍ത്തി വഴി കടത്താന്‍ ശ്രമിച്ച 77,700 ലഹരി ഗുളികകള്‍ ജിസാന്‍ പ്രവിശ്യയില്‍ പെട്ട അല്‍ദായിര്‍ സെക്ടറില്‍ വെച്ച് അതിര്‍ത്തി സുരക്ഷാ സേന പിടികൂടി. മയക്കുമരുന്ന് കടത്തുകാരെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചില്ല. മയക്കുമരുന്ന് ശേഖരം പിന്നീട് ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായി അതിര്‍ത്തി സുരക്ഷാ സേന അറിയിച്ചു.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

NEWS - ഗൾഫ് വാർത്തകൾ

യുഎഇയില്‍ പുതിയ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോളിനും ഡീസലിനും വില കുറഞ്ഞു

അബുദാബി: യുഎഇയില്‍ ഒക്ടോബര്‍ മാസത്തേക്ക് ബാധകമായ ഇന്ധന വില ദേശീയ ഫ്യുവല്‍ പ്രൈസ് കമ്മിറ്റി പ്രഖ്യാപിച്ചു. സെപ്തംബര്‍ മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും വില കുറഞ്ഞു. സൂപ്പര്‍
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഇയാൻ ചുഴലിക്കാറ്റിൽ കുടുങ്ങിയ സഊദി സ്വദേശികളെ ഒഴിപ്പിക്കൽ തുടങ്ങി

ജിദ്ദ: അമേരിക്കയിൽ വീശിയടിച്ച ഇയാൻ ചുഴലിക്കാറ്റിൽ കുടുങ്ങിയ സഊദി സ്വദേശികളെ ഒഴിപ്പിക്കൽ തുടങ്ങി.യുഎസിലെ സഊദി അറേബ്യയുടെ അംബാസഡർ രാജകുമാരി റീമ ബിന്റ് ബന്ദർ വെള്ളിയാഴ്ച ഹൂസ്റ്റണിലെ കോൺസൽ
error: Content is protected !!