ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
KUWAIT - കുവൈത്ത് NEWS - ഗൾഫ് വാർത്തകൾ

തൊഴിൽ ക്ഷാമം പരിഹരിക്കാൻ വിവിധ രാജ്യങ്ങളിൽ നിന്ന് തൊഴിലാളികളെ എത്തിക്കാൻ കുവൈത്ത്

കുവൈത്ത് സിറ്റി: വിവിധ രാജ്യങ്ങളില്‍ നിന്ന് രാജ്യത്തേക്ക് തൊഴിലാളികളെ എത്തിക്കാൻ കുവൈത്ത്. നിലവില്‍ കുവൈത്തില്‍ ധാരാളം പ്രവാസികളുള്ള രാജ്യങ്ങൾ ഒഴികെയുള്ള മറ്റ് രാജ്യങ്ങളിൽ നിന്ന് പ്രവാസി തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ നടപടികൾ കൈക്കൊള്ളാൻ ഉപപ്രധാനമന്ത്രി ശൈഖ് തലാൽ അൽ ഖാലിദ് അൽ സബാഹ് നിർദ്ദേശം നൽകി.

പുതിയ തൊഴിൽ കയറ്റുമതി രാജ്യങ്ങളുമായി ധാരണാപത്രം ഒപ്പിടുന്നതിന് വിദേശകാര്യ മന്ത്രാലയവുമായി ഏകോപിപ്പിച്ച് നടപടി സ്വീകരിക്കാനാണ് മന്ത്രിയുടെ നിര്‍ദേശമെന്ന് മാൻപവര്‍ പബ്ലിക് അതോറിറ്റി അറിയിച്ചു.രാജ്യത്ത് ചില മേഖലകളില്‍ നിലനില്‍ക്കുന്ന തൊഴിൽക്ഷാമം പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് ഈ നടപടികൾ. തൊഴിൽ വിപണിയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളെ കൊണ്ടുവരുന്നതിലൂടെ ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ പ്രശ്നം പരിഹരിക്കാനുള്ള രാജ്യത്തിന്റെ പരിശ്രമങ്ങളുടെയും കൂടെ ഭാഗമായാണ് ഈ നീക്കങ്ങള്‍.
കുവൈത്തിലേക്ക് വിദഗ്ധ തൊഴിലാളികളെ അയക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ മെയ് അവസാനം ഫിലിപ്പൈന്‍സ് അധികൃതരുമായി ചര്‍ച്ച നടക്കും.

ചർച്ചകൾക്ക് ശേഷം ഫിലിപ്പൈന്‍സില്‍ നിന്നുള്ള തൊഴിലാളികളെ കൊണ്ടുവരുന്നത് പുനഃരാരംഭിക്കാൻ സാധ്യതയുള്ളതിനാൽ വിഷയത്തിൽ ആവശ്യമായ നടപടിക്രമങ്ങൾ സ്വീകരിക്കുന്നതിന് മാൻപവര്‍ പബ്ലിക് അതോറിറ്റി നടപടികള്‍ തുടങ്ങിയിട്ടുണ്ട്.

ഗാർഹിക തൊഴിലാളികൾക്ക് ദിവസേന അടിസ്ഥാനത്തില്‍ എട്ട് മണിക്കൂർ ജോലിയും ആഴ്ചയിൽ ഒരു ദിവസം വിശ്രമവും അതിന് ശേഷം ഓവർടൈം വേതനവും ചര്‍ച്ചകളില്‍ ഫിലിപ്പൈൻസ് പ്രതിനിധികൾ ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

NEWS - ഗൾഫ് വാർത്തകൾ

യുഎഇയില്‍ പുതിയ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോളിനും ഡീസലിനും വില കുറഞ്ഞു

അബുദാബി: യുഎഇയില്‍ ഒക്ടോബര്‍ മാസത്തേക്ക് ബാധകമായ ഇന്ധന വില ദേശീയ ഫ്യുവല്‍ പ്രൈസ് കമ്മിറ്റി പ്രഖ്യാപിച്ചു. സെപ്തംബര്‍ മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും വില കുറഞ്ഞു. സൂപ്പര്‍
BAHRAIN - ബഹ്റൈൻ KUWAIT - കുവൈത്ത് OMAN - ഒമാൻ QATAR - ഖത്തർ SAUDI ARABIA - സൗദി അറേബ്യ

🌐 ഇന്നത്തെ വിനിമയ നിരക്ക്

➖➖➖➖➖➖➖➖➖🪙 കേരളത്തിൽ ഇന്നത്തെ സ്വര്‍ണവില➖➖➖➖➖➖➖➖➖ 22 കാരറ്റ് 🪙 1 ഗ്രാം. 4,650രൂപ 🪙 8 ഗ്രാം. 37,200 രൂപ 24 കാരറ്റ് 🪙 1 ഗ്രാം.
error: Content is protected !!