ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

യുഎഇയിൽ പുതിയ മൂന്ന് ട്രാഫിക് ഫൈനുകൾ കൂടി

യുഎഇ: മൂന്ന് പുതിയ ട്രാഫിക് ഫൈനുകള്‍ യുഎഇ പ്രഖ്യാപിച്ചു. നിയമലംഘനങ്ങള്‍ക്ക് രണ്ടായിരം ദിര്‍ഹം വരെ പിഴ ലഭിക്കുന്ന തരത്തിലാണ് പുതിയ ഫെെനുകൾ. അടിയന്തിര സാഹചര്യങ്ങൾ, കാലാവസ്ഥ പ്രതികൂലമാവുന്ന സാഹചര്യങ്ങൾ, എന്നീ സമയങ്ങളിൽ ഡ്രൈവര്‍മാര്‍ അധികൃതർ പുറപ്പെടുവിക്കുന്ന നിയമങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്തുകയാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യം വെക്കുന്നത്.

മഴയുള്ള സമയത്ത് അധികൃതർ പറയുന്ന നിർദ്ദേശം ലംഘിച്ച് വാഹനം ഓടിക്കുക. താഴ്‍വരകള്‍ക്ക് സമീപം വാഹനങ്ങളുമായി പോയി കൂടി നിൽക്കുക. മുന്നറിയിപ്പ് നൽകിയ സമയങ്ങളിൽ ഡാമുകളുടെ പരിസരങ്ങളിൽ നിൽക്കുക, എന്നിവ കണ്ടെത്തിയാൽ ആയിരം ദിര്‍ഹം പിഴ ഈടാക്കും ഒപ്പം ഡ്രൈവിങ് ലൈസന്‍സില്‍ ആറ് ബ്ലാക്ക് പോയിന്റുകളും നൽകും.

മുന്നറിയിപ്പ് ലഭിച്ചിട്ടും അപകട സാധ്യതയുള്ള താഴ്‍വരകളിലേക്ക് പ്രവേശിച്ചാല്‍ രണ്ടായിരം ദിര്‍ഹം പിഴ ചുമത്തും. കൂടാതെ ഡ്രൈവിങ് ലൈസന്‍സില്‍ 23 ബ്ലാക്ക് പോയിന്റുകൾ ലഭിക്കും. പിന്നീട് നിയമലംഘനത്തിന് ഉപയോഗിച്ച വാഹനം 60 ദിവസം കസ്റ്റഡിയിൽ സൂക്ഷിക്കും.

ഗതാഗത നിയന്ത്രണം നടത്തുന്ന ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തുക, ദുരന്ത സമയങ്ങളിലും പ്രതിസന്ധി ഘട്ടങ്ങളിലും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവർക്ക് തടസം സൃഷ്ടിക്കുകയാണെങ്കിൽ ഇത് നിയമ ലംഘനത്തിന്റെ പരിതിയിൽ വരും. ആയിരം ദിര്‍ഹം പിഴ ചുമത്തുകയും നാല് ബ്ലാക്ക് പോയിന്റുകള്‍ ആണ് ഇവർക്ക് ലഭിക്കുക. കൂടാതെ ഇവരുടെ വാഹനങ്ങൾ 60 ദിവസം കസ്റ്റഡിയില്‍ പിടിച്ചെടുക്കും. കാലാവസ്ഥ മാറ്റവുമായി ബന്ധപ്പെട്ട് അധികൃതർ പുറത്തുവിടുന്ന നിർദ്ദേശങ്ങൾ പാലിക്കുക. നിയമങ്ങൾ ലംഘിക്കാതിരിക്കുക.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

NEWS - ഗൾഫ് വാർത്തകൾ

യുഎഇയില്‍ പുതിയ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോളിനും ഡീസലിനും വില കുറഞ്ഞു

അബുദാബി: യുഎഇയില്‍ ഒക്ടോബര്‍ മാസത്തേക്ക് ബാധകമായ ഇന്ധന വില ദേശീയ ഫ്യുവല്‍ പ്രൈസ് കമ്മിറ്റി പ്രഖ്യാപിച്ചു. സെപ്തംബര്‍ മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും വില കുറഞ്ഞു. സൂപ്പര്‍
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഇയാൻ ചുഴലിക്കാറ്റിൽ കുടുങ്ങിയ സഊദി സ്വദേശികളെ ഒഴിപ്പിക്കൽ തുടങ്ങി

ജിദ്ദ: അമേരിക്കയിൽ വീശിയടിച്ച ഇയാൻ ചുഴലിക്കാറ്റിൽ കുടുങ്ങിയ സഊദി സ്വദേശികളെ ഒഴിപ്പിക്കൽ തുടങ്ങി.യുഎസിലെ സഊദി അറേബ്യയുടെ അംബാസഡർ രാജകുമാരി റീമ ബിന്റ് ബന്ദർ വെള്ളിയാഴ്ച ഹൂസ്റ്റണിലെ കോൺസൽ
error: Content is protected !!