മക്ക: മക്കയിലേക്ക്
അനുമതി പത്രമില്ലാതെ
കടക്കാൻ ശ്രമിച്ച മലയാളിക്ക് പിഴ ചുമത്തി. സന്ദർശന വിസയിലുള്ള മാതാപിതാക്കൾ അടക്കമുള്ള കുടുംബത്തെ ജിദ്ദയിൽ നിന്നും മക്കയിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. നിയമത്തിലെ പുതിയ മാറ്റങ്ങളെ കുറിച്ച് അറിയാതെ എത്തിയ മലപ്പുറം വാഴക്കാട് സ്വദേശിക്കാണ് പിഴ ചുമത്തിയത്.
അനുമതി പത്രമില്ലാതെ മക്കയിലേക്ക് പോകുന്നതിന് നിലവിൽ വിലക്കുണ്ട്. ഇത് ശ്രദ്ദിക്കാതെയാണ് മലപ്പുറം സ്വദേശി മക്കയിലേക്ക് പോയത്. ഇയാളുടെ കുടുംബത്തിന് ഉംറ അനുമതി പത്രം ഉണ്ടായിരുന്നെങ്കിൽലും ഇദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. മക്ക ചെക്ക് പോസ്റ്റിൽ രേഖകൾ പരിശോധിച്ച ശേഷം 500റിയാൽ പിഴ ചുമത്തി ജിദ്ദയിലേക്ക് തിരിച്ചയച്ചു.