റിയാദ്:ഉപയോഗശൂന്യമായി തെരുവുകളിലും പൊതുസ്ഥലങ്ങളിലും ഉപേക്ഷിച്ച 3214 വാഹനങ്ങൾ ആറു മാസത്തിനിടെ റിയാദ് നഗരസഭ നീക്കം ചെയ്തു. ഇക്കാലയളവിൽ തലസ്ഥാന നഗരിയിലെ വിവിധ ഡിസ്ട്രിക്ടുകളിൽനിന്ന് 18,126 കോൺക്രീറ്റ് ബാരിക്കേഡുകളും നഗരസഭ നീക്കം ചെയ്തു. നിർമാണത്തിലുള്ള 1960 കെട്ടിടങ്ങൾ വേലികെട്ടി മറയ്ക്കാനും നടപടികൾ സ്വീകരിച്ചു. 5,56,651 ഘനമീറ്റർ കെട്ടിട നിർമാണ അവശിഷ്ടങ്ങൾ നീക്കം ചെയ്തു. 2022 ഒക്‌ടോബർ ഒന്നു മുതൽ 2023 മാർച്ച് 31 വരെയുള്ള കാലത്ത് 21,873 തെരുവു വിളക്കുകാലുകളിലെ തകരാറുകൾ പരിഹരിച്ചതായും റിയാദ് നഗരസഭ അറിയിച്ചു.
അതേസമയം, അസീർ നഗരസഭക്കു കീഴിലെ ബീശ ബലദിയ കഴിഞ്ഞ മാസം തെരുവുകളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടന്ന 180 പഴയ വാഹനങ്ങൾ നീക്കം ചെയ്തു. നിയമ ലംഘനങ്ങൾക്ക് 19 വ്യാപാര സ്ഥാപനങ്ങൾ അടപ്പിക്കുകയും കേടായ 27 കിലോ ഭക്ഷ്യവസ്തുക്കളും നിയമ വിരുദ്ധമായ 9,000 പാക്കറ്റ് ഉൽപന്നങ്ങളും പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്തു. നിയമ ലംഘനങ്ങൾക്ക് 270 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി.