ജിദ്ദ:എത്യോപ്യക്കാരായ മയക്കുമരുന്ന് വിതരണ സംഘത്തിന്റെ വെടിവെപ്പിൽ സുരക്ഷ ഭടന് വീരമൃത്യു. ജിദ്ദ അൽഅദ്ൽ ഡിസ്ട്രിക്ടിൽ കഴിഞ്ഞ ദിവസം പുലർച്ചെ മയക്കുമരുന്ന് വിതരണ സംഘത്തിന്റെ താവളം റെയ്ഡ് ചെയ്യുന്നതിനിടെയാണ് പട്രോൾ പോലീസ് ഉദ്യോഗസ്ഥൻ മുഹമ്മദ് അബ്ദുല്ലത്തീഫ് അൽഅജ്‌ലാൻ വീരമൃത്യു വരിച്ചത്. അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ മയക്കുമരുന്ന് വിതരണക്കാർ ചീഫ് സാർജന്റ് മുഹമ്മദ് അബ്ദുല്ലത്തീഫ് അൽഅജ്‌ലാനു നേരെ ഒന്നിലധികം തവണ നിറയൊഴിക്കുകയായിരുന്നു.