സൗദിയിലേക്കുള്ള ഫാമിലി വിസിറ്റ് വിസ സ്റ്റാംബിംഗ് ഇലക്ട്രോണിക് സംവിധാനത്തിലേക്ക് മാറിയതിനെത്തുടർന്ന് A4 പേപ്പറിൽ ഇഷ്യു ചെയ്യൽ ആരംഭിച്ചു.
ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിൽ നിന്ന് പാസ്പോർട്ടിൽ വിസ സ്റ്റിക്കർ പതിപ്പിക്കുന്നത് നിർത്തലാക്കുമെന്ന് നേരത്തെ സൗദി അധികൃതർ വ്യക്തമാക്കിയിരുന്നു.
സമീപ ദിനത്തിൽ തൊഴിൽ വിസകൾ ഇഷ്യു ചെയ്യുന്നതും ഇലക്ട്രോണിക്കിലേക്ക് മാറിയിരുന്നുവെന്നും തുടർന്ന് ഇപ്പോൾ ഫാമിലി വിസിറ്റ് വിസയും ഇലക്ട്രോണിക്കിലേക്ക് മാറിയതായും എടക്കര അൽ റാസ് ടൂർസിലെ റിയാബ് അറിയിച്ചു.
അതേ സമയം വിസിറ്റ് വിസ, റെസിഡന്റ് വിസ എന്നിവയിൽ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന വ്യക്തികൾ നേരിട്ട് ബയോമെട്രിക് ഡീറ്റെയിൽസ് നൽകണമെന്ന VFS കേന്ദ്രത്തിന്റെ നിർദ്ദേശം ആളുകൾക്ക് വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.