മസ്കത്ത്: സുൽത്താനേറ്റിൽ താമസിക്കുന്ന സുഡാൻ പൗരൻമാർക്കും സന്ദർശകർക്കും വിസ നീട്ടിനൽകിയ റോയൽ ഒമാൻ പൊലീസ് നടപടിയെ അഭിനന്ദിക്കുകയാണെന്ന് ഒമാനിലെ സുഡാൻ എംബസി അറിയിച്ചു. സുഡാൻ എംബസിയുടെ അഭ്യർഥന മാനിച്ചാണ് ഒമാൻ അധികൃതർ സുഡാൻ പൗരൻമാർക്ക് സഹായഹസ്തവുമായി എത്തിയിരിക്കുന്നത്. സുൽത്താനേറ്റിലെ സുഡാനിലെ താമസക്കാർക്കും സന്ദർശകർക്കും സാധ്യമായ എല്ലാ സൗകര്യങ്ങളും നൽകാൻ എംബസിയോട് ആവശ്യപ്പെട്ടിരുന്നു. സുഡാനിൽ നിലവിലെ അടിയന്തരസാഹചര്യത്തിൽ സഹായിച്ച എല്ലാ ഒമാനി അധികാരികൾക്കും നന്ദി അറിയിക്കുകയാണെന്ന് എംബസി അധികൃതർ പ്രസ്താവനയിൽ പറഞ്ഞു.