ദോഹ:ഹോട്ടൽ മുറികളുടെ എണ്ണത്തിൽ ഖത്തറിൽ വൻ വർധനവെന്ന് റിപ്പോർട്ട്. ഹോട്ടൽ റൂമുകളുടെ എണ്ണത്തിൽ 31 ശതമാനം വർധനവാണ് ഖത്തർ നേടിയതെന്ന് ഖത്തർ ടൂറിസം സി.ഒ.ഒ ബെർത്തോൾഡ് ട്രെൻകെൽ പറഞ്ഞു.
കഴിഞ്ഞ വർഷം ലോകകപ്പിന് മുന്നോടിയായുള്ള ശ്രദ്ധേയമായ നേട്ടത്തിൽ, മുൻ വർഷങ്ങളെ അപേക്ഷിച്ച് ഖത്തർ ഹോട്ടൽ താക്കോലുകളുടെ എണ്ണത്തിൽ അഭൂതപൂർവമായ വർധനവാണ് നേടിയത്. ”ഒരു വർഷം മുമ്പ് ഉണ്ടായിരുന്നേതിനേക്കാൾ ഇന്ന് ഞങ്ങൾക്ക് 31 ശതമാനം കൂടുതൽ കീകൾ ഉണ്ട്. ഒരു രാജ്യവും ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ നേടിയിട്ടില്ലാത്ത ഒരു വലിയ വിപുലീകരണമാണ് ഇത്. അടുത്തിടെ സമാപിച്ച യു.എഫ്.ഐ എം.ഇ.എ കോൺഫറൻസിൽ ബുധനാഴ്ച പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഖത്തർ ടൂറിസത്തിൽ നിന്നുള്ള ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്ത് ആകെ 38,506 ഹോട്ടലുകളുടെയും അപ്പാർട്ട്‌മെന്റുകളുടെയും താക്കോലുകൾ ഉണ്ട്. ഫെയർമോണ്ട് ദോഹയുടെയും റാഫിൾസ് ദോഹയുടെയും ആസ്ഥാനമായ കത്താറ ടവേഴ്‌സ്, ദി നെഡ് ദോഹ, റിക്‌സോസ് ഗൾഫ് ഹോട്ടൽ, ദോഹ റിസോർട്ട്, വാൽഡോർഫ് അസ്റ്റോറിയ, ലുസൈൽ ദോഹ എന്നിവയും അടുത്തിടെ രാജ്യത്ത് തുറന്ന പുതിയ ഹോട്ടലുകളിൽ ഉൾപ്പെടുന്നു.
ഈ വർഷാവസാനത്തോടെ ഖത്തറിന് 40,000 ഹോട്ടൽ താക്കോലുകൾ, 3,30,000 റസിഡൻഷ്യൽ യൂനിറ്റുകൾ, 6.5 ദശലക്ഷം ചതുരശ്ര മീറ്റർ ഓഫീസ് സ്ഥലം എന്നിവ ഉണ്ടായിരിക്കുമെന്ന് മിഡിൽ ഈസ്റ്റിലെ പ്രമുഖ കൺസൾട്ടൻസിയും ഉപദേശക സ്ഥാപനവുമായ വാലുസ്ട്രാറ്റ് പറയുന്നു.
9000 താക്കോലുകൾ അടങ്ങുന്ന കുറഞ്ഞത് 46 ഹോട്ടലുകളെങ്കിലും കഴിഞ്ഞ വർഷം തുറന്നിട്ടുണ്ടെന്നും അവയിൽ 62 ശതമാനവും 5-സ്റ്റാർ വിഭാഗത്തിലാണെന്നും അവർ വിശദീകരിച്ചു. മൊത്തം ഹോട്ടൽ മുറികളുടെ 40 ശതമാനവും ലുസൈൽ, വെസ്റ്റ് ബേ ഏരിയകളിലാണ്.