GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഈ വർഷം ആദ്യ പാദത്തിൽ സൗദിയിൽ ട്രെയിൻ സർവീസുകളിൽ യാത്ര ചെയ്തത് 22 ലക്ഷം പേർ

ജിദ്ദ:ഈ വർഷം ആദ്യ പാദത്തിൽ രാജ്യത്ത് ട്രെയിൻ സർവീസുകളിൽ 22,21,225 പേർ യാത്ര ചെയ്തതായി സൗദി അറേബ്യൻ റെയിൽവേയ്‌സ് അറിയിച്ചു. മൂന്നു മാസത്തിനിടെ 58,30,000 ടൺ ചരക്കുകളും നീക്കം ചെയ്തു. ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ട്രെയിൻ നെറ്റ്‌വർക്കുകളിൽ 5700 ലേറെ റിപ്പെയർ ജോലികളും നടത്തി.
കഴിഞ്ഞ വർഷം ആദ്യ പാദത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ പാദത്തിൽ ട്രെയിൻ യാത്രക്കാരുടെ എണ്ണം 104 ശതമാനം തോതിൽ വർധിച്ചു. മൂന്നു മാസത്തിനിടെ 8000 ലേറെ ട്രെയിൻ സർവീസുകളാണ് നടത്തിയത്. ട്രെയിൻ സർവീസുകളുടെ എണ്ണം 54 ശതമാനം തോതിൽ വർധിച്ചു. കഴിഞ്ഞ വർഷം ആദ്യ പാദത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ പാദത്തിൽ ഗുഡ്‌സ് ട്രെയിനുകൾ വഴിയുള്ള ചരക്കുനീക്കം ഏഴു ശതമാനം തോതിൽ വർധിച്ചു. പരിസ്ഥിതി സൗഹൃദവും ഫലപ്രദവുമായ ചരക്കുനീക്ക സേവനം നൽകാൻ ഇക്കഴിഞ്ഞ പാദത്തിൽ റിയാദ് ഡ്രൈഡോക്കിൽ നിന്ന് ഗുഡ്‌സ് ട്രെയിൻ മാർഗമുള്ള ചരക്ക് കയറ്റുമതി സേവനം ആരംഭിച്ചതായും സൗദി അറേബ്യൻ റെയിൽവേയ്‌സ് അറിയിച്ചു.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!