ജിദ്ദ:ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതുമൂലം അഞ്ചു ദോഷങ്ങളുള്ളതായി സൗദി ട്രാഫിക് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി. വാഹനാപകടങ്ങള്‍ക്ക് കാരണമാകുന്ന ശ്രദ്ധ തിരിക്കുന്ന പ്രധാന കാരണങ്ങളില്‍ ഒന്നാണിത്. എതിരെ വരുന്ന വാഹനങ്ങളുമായി സുരക്ഷിതമായ അകലം പാലിക്കാന്‍ കഴിയാതിരിക്കല്‍, സിഗ്നലുകള്‍ മറികടക്കല്‍-വാണിംഗുകള്‍ കാണാതിരിക്കല്‍, വാഹന വേഗതയില്‍ ഏറ്റക്കുറച്ചില്‍, സമീപത്തെ വാഹനങ്ങള്‍-കാല്‍നടയാത്രക്കാര്‍-പെട്ടെന്നുള്ള അപകടങ്ങള്‍ എന്നിവ ശ്രദ്ധിക്കാതിരിക്കല്‍, റോഡിലെ ട്രാക്ക് പരിധികള്‍ പാലിക്കാതിരിക്കല്‍ എന്നിവ ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം മൂലമുള്ള ദോഷങ്ങളാണെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു.
ഡ്രൈവിങ്ങിനിടയുള്ള ഫോൺ ഉപയോഗ മൂലം ഉണ്ടാകുന്ന ദോഷങ്ങളെക്കുറിച്ച് സൗദി ട്രാഫിക് ഡയറക്ടറേറ്റിന്റെ മുന്നറിയിപ്പ്
