GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഇന്ത്യ അടക്കം ഏഴ് രാജ്യങ്ങളിൽ ഇനി-വിസ

റിയാദ്;ഇന്ത്യയടക്കം ഏഴ് രാജ്യങ്ങളില്‍ പാസ്‌പോര്‍ട്ടുകളില്‍ വിസ സ്റ്റിക്കര്‍ പതിക്കുന്നതിന് പകരം ഇ-വിസ നടപ്പാക്കിയതായി സൗദി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇന്ത്യക്ക് പുറമെ ഇന്തോനേഷ്യ, ഫിലിപൈന്‍സ്, ബംഗ്ലാദേശ്, ഈജിപ്ത്, ജോര്‍ദാന്‍, യുഎഇ എന്നീ രാജ്യങ്ങളിലെ സൗദി കോണ്‍സുലേറ്റ്, എംബസികളിലാണ് സൗദി തൊഴില്‍, സന്ദര്‍ശക വിസകള്‍ പാസ്‌പോര്‍ട്ടുകളില്‍ സ്റ്റാമ്പ് ചെയ്യുന്നതിന് പകരം ക്യു ആര്‍ കോഡുള്ള പേപ്പര്‍ വിസയാക്കിയത്.
ആദ്യഘട്ടമെന്ന നിലയിലാണ് ഏഴ് രാജ്യങ്ങളില്‍ പദ്ധതി നടപ്പാക്കിയത്. വിസ നടപടികള്‍ പരിഷ്‌കരിച്ച് കോണ്‍സുലേറ്റ് സേവനങ്ങളുടെ നിലവാരം ഉയര്‍ത്തുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
അതേസമയം ഇന്ത്യയില്‍ ഇന്നലെ മുതല്‍ പേപ്പര്‍ വിസ പുറത്തിറങ്ങി. വിസ സ്റ്റാമ്പ് ചെയ്യാനായി സമര്‍പ്പിച്ച രേഖകള്‍ സ്വീകരിച്ച കോണ്‍സുലേറ്റ് പേപ്പര്‍ വിസകളാണ് ഇന്നലെ നല്‍കിയത്. ആരുടെ പാസ്‌പോര്‍ട്ടിലും സ്റ്റാമ്പ് ചെയ്തില്ല. ലേബര്‍ വിസകള്‍ കോണ്‍സുലേറ്റുകള്‍ വഴിയാണ് സ്റ്റാമ്പിംഗ് പൂര്‍ത്തിയാക്കേണ്ടത്. എന്നാല്‍ സന്ദര്‍ശക വിസകള്‍ വിഎഫ്എസ് കേന്ദ്രങ്ങള്‍ വഴി പൂര്‍ത്തിയാക്കണം. കൊച്ചിയിലും പുതിയ വിഎഫ്എസ് കേന്ദ്രം തുറന്നിട്ടുണ്ട്. അപോയിന്‍മെന്റെടുത്താണ് വിഎഫ്എസ് ഓഫീസിലെത്തേണ്ടത്. ബയോമെട്രിക് രേഖകള്‍ ആവശ്യമില്ലാത്തതിനാല്‍ അപേക്ഷകര്‍ നേരിട്ട് വരണമന്നില്ല. ഏജന്‍സികള്‍ക്കും മറ്റാര്‍ക്കെങ്കിലും ഒരാളുടെ വിസ സ്റ്റാമ്പിംഗിന് അപേക്ഷിക്കാം.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!